കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന്\ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്, അന്വേഷണം സിബിഐക്ക് വിടണം; ഹൈക്കോടതിയിൽ ഹർജി


അന്വേഷണ സംഘം റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.  ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത് ജസ്റ്റിസുമാരായ എകെ ജയശങ്കർ നമ്പ്യാരും സിഎസ് സുധയും ചേർന്ന രണ്ടം​ഗ ഡിവിഷൻ ബെഞ്ചാണ് .


Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!


 


വിഷയത്തിൽ മാധ്യമങ്ങൾക്ക് തടയിടണമെന്ന സർക്കാരിന്റെ ആവശ്യവും കോടതി അം​ഗീകരിച്ചില്ല. മാധ്യമങ്ങൾക്ക് തടയിടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ മൈനോറിറ്റിയല്ല മെജോറിറ്റിയാണെന്നും കോടതി പറഞ്ഞു.


Also Read: ശുക്ര രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവരുടെ ജീവിതം അടിമുടി മാറും, ധനമഴയിൽ ആറാടും!


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഇന്ന്  ഹൈക്കോടതി നടത്തിയത്.  ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനായുള്ള പ്രത്യക ഡിവിഷൻ ബെഞ്ചിന്റെ ആദ്യ സിറ്റിങ്ങിലായിരുന്നു കോടതിയുടെ വിമർശനം. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും വ്യക്തമാക്കിയ ഹൈക്കോടതി അന്വേഷണ സംഘം തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും. എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും, ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും  വ്യക്തമാക്കിയിട്ടുണ്ട്. 


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാർ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിച്ചു കൊണ്ടാണ് ഹൈക്കോടതി പ്രത്യേക ബെഞ്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്നും 23 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും പരാതികളില്‍ മാത്രമല്ല വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലും നിയമ നടപടി തുടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായി എജി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്രയും കാലം എന്തുകൊണ്ട് സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നേരത്തെ കിട്ടിയതല്ലെയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് പറയുന്നില്ലെന്നു പക്ഷെ . റിപ്പോര്‍ട്ടിൽ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കാമായിരുന്നല്ലോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.


വർഷങ്ങൾക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ട് സർക്കാരിന് കിട്ടിയിട്ടും എന്തുകൊണ്ട് ഇതുവരെ നടപടിയെടുത്തില്ല എന്ന് ചോദിച്ച കോടതി രഹസ്യാത്മകത എന്നത് ശരി തന്നെ പക്ഷേ സമൂഹത്തിലെ ഒരു പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലെയെന്നും വർഷങ്ങൾക്കുമുമ്പ് റിപ്പോർട് കിട്ടിയിട്ടും സർക്കാർ ചെറുവിരലെങ്കിലും അനക്കിയോ എന്ന് കോടതി രൂക്ഷമായി വിമർശിച്ചു. 


കേരളത്തിൽ സ്ത്രീകൾ ന്യൂനപക്ഷമല്ലെന്നും ഭൂരിപക്ഷമാണെന്നും അവര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ ഉടനടി നടപടിയെടുക്കാൻ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സിനിമ മേഖലയിലെ പ്രശ്നമായി ഇതിനെ കാണാനാകില്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നമായി സർക്കാർ റിപ്പോർട്ടിനെ കാണണമായിരുന്നുവെന്നും കോടതി വിമർശിച്ചു.  സർക്കാർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും അതിനാണ് രാജ്യത്ത് നിയമങ്ങൾ ഉളളതെന്നും  അതിനനുസരിച്ചാണ് സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.