തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് പോലും തലകുനിക്കില്ല-സ്പീക്കർ
സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നേരത്തെ നിയമോപദേശം തേടിയിരുന്നു
തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ വിവാദങ്ങൾ മറുപടിയുമായി നിലപാടുമായി സ്പീക്കർ.കേസിൽ തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് പോലും തലകുനിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രമേയം കൊണ്ടുവന്ന പ്രമേയവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കുരുക്ക് മുറുകുന്നു: സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് നിയമോപദേശം
പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. അതിന് എത്രത്തോളം യുക്തിയുണ്ടെന്നു കൊണ്ടുവരുന്ന ആളുകൾ തീരുമാനിക്കണം. സ്പീക്കറെ(Speaker) നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുള്ള ബഹുമാനക്കുറവാണെന്നും സ്പീക്കർ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തിനു പോയതിൽ പിഴവുപറ്റിയെന്നു സ്പീക്കർ സമ്മതിച്ചു. സന്ദീപ് നായരെ കുറിച്ചു യാതൊന്നും തനിക്കറിയില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസത്തിനുശേഷമാണു വിവരങ്ങൾ അറിഞ്ഞു തുടങ്ങിയത്. ഇൻറലിജൻസ് റിപ്പോർട്ടില്ലായിരുന്നു. കൂടാതെ മാധ്യമങ്ങളോ പ്രതിപക്ഷമോ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തെറ്റുകാരനാവില്ല. അതുകൊണ്ടു താൻ പശ്ചാത്തപിക്കേണ്ട കാര്യമില്ല. ഡോളർ കടത്തുകേസിൽ തെറ്റൊന്നും ചെയ്തിട്ടില്ല. അന്വേഷണത്തിൽ ആശങ്കയില്ല. തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ചു തലകുനിക്കില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. കഥയുണ്ടാക്കി ചാടിയിറങ്ങിയവർക്കു നിരാശപ്പെടേണ്ടി വരുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയമ ഡോളർ കടത്തു കേസിൽ നിയമസഭാ(Kerala Assembly) സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ തന്നെയാണ് കസ്റ്റംസ് നിലപാട് . ഇതിനുള്ള നിയമോപദേശം കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഇതുണ്ടാവുക എന്നാണ് പ്രാഥമിക വിവരം. അസി.സോളിസിറ്റർ ജനറലിനോട് ഇത് സംബന്ധിച്ച് കസ്ററംസ് നിയമോപദേശം തേടിയിരുന്നു. ഇത് സോളിസിറ്റർ ജനറൽ തന്നെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർക്ക് ഇ-മെയിൽ ചെയ്തുവെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...