മലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരസഭയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് റസ്റ്റോറന്റ് പൂട്ടി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ മറ്റുള്ള ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ  ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍  പരിശോധനകള്‍ തുടരുകയാണ്. പരിശോധനകളുടെ ഭാഗമായി വളാഞ്ചേരി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. 

Read Also: Kerala SSLC Result 2022: എസ്എസ്എല്‍സി പരീക്ഷാഫലം എന്ന് പുറത്തുവരും? റിസള്‍ട്ട് എങ്ങിനെ അറിയാം? വിശദാംശങ്ങള്‍ ചുവടെ


വളാഞ്ചേരി നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ് നടത്തിയത്. നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. ഈ കടകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വളാഞ്ചേരി ക്രൗണ്‍ റസ്റ്റോറന്റ് നടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു.


ശുചിത്വമില്ലാത്ത ഹോട്ടലുകളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനകൾ കർശനമാക്കിയത്. 

Read Also: തൃക്കാക്കരയിൽ ട്വന്റി -20 വോട്ടുകൾ ആർക്ക്, പ്രതീക്ഷയോടെ മുന്നണികൾ


സംസ്ഥാനത്തെ മത്സ്യ വിൽപ്പനയിൽ വൻതോതിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോ കേടായ മത്സ്യമാണ് ഇതുവരെ നശിപ്പിച്ചത്. പഴകിയ ഇറച്ചിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പിടിച്ചെടുത്തിട്ടുണ്ട്.


ആരോഗ്യത്തെ ബാധിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്നതുമായ ഭക്ഷണത്തിന് സംസ്ഥാനത്ത് കർശനമായി പൂട്ടിടുന്നതിന് ലക്ഷ്യം വച്ചാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി.  രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്കും കർശനമായ നടപടി ഉണ്ടാകും. 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ