Kerala SSLC Result 2022: കേരള സിലബസില്‍ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം SSLC പരീക്ഷാഫലം എന്ന് വരും എന്നത് അവരുടെ മനസിലെ ആശങ്ക നിറഞ്ഞ ഒരു ചോദ്യമാണ്. എന്നാല്‍, ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ വളരെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരീക്ഷാഫലം (SSLC Result 2022) പുറത്തുവിടുന്ന തിയതി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
ജൂണ്‍ 15 ന് എസ്എസ്എല്‍സി ഫലവും ജൂണ്‍ 20-ന് ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Also Read: ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത്,സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞര്‍
എസ്എസ്എല്‍സി പരീക്ഷാഫലവും ഹയര്‍ സെക്കന്‍ഡറി ഫലവും എങ്ങിനെ അറിയാം?
Kerala SSLC Result 2022 and DHSE Plus 2 Result 2022: How to check result
ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in അല്ലെങ്കില്‍ sslcexam.kerala.gov.in അല്ലെങ്കില്‍ keralapareekshabhavan.in.എന്നീ വെബ്സൈറ്റുകളില്‍ റിസള്‍ട്ട് പരിശോധിക്കാം. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് പരീക്ഷാഫലം അറിയാന്‍ സാധിക്കും. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. മുകളില്‍ പറഞ്ഞ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്നില്‍ ലോഗിൻ ചെയ്യുക. അതായത്, keralaresults.nic.in അല്ലെങ്കിൽ sslcexam.kerala.gov.in orkeralapareekshabhavan.in.
2. "കേരള SSLC ഫലം 2022" "DHSE പ്ലസ് 2 ഫലം 2022" എന്ന ലിങ്ക് കണ്ടെത്തുക
3. നിങ്ങളുടെ റോൾ നമ്പറും മറ്റ് വിവരങ്ങളും നൽകുക.
4. "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. നിങ്ങളുടെ കേരള SSLC ഫലം 2022 അല്ലെങ്കില്‍ DHSE പ്ലസ് 2 ഫലം 2022 ഇവിടെ കാണാം.
6. ഭാവി ആവശ്യങ്ങള്‍ക്കായി പരീക്ഷാഫലത്തിന്‍റെ പ്രിന്‍റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് ബാധ മൂലം വളരെ വൈകിയാണ് SSLC റിസള്‍ട്ട് പ്രഖ്യാപിച്ചത്. ജൂലൈ 14 നായിരുന്നു പരീക്ഷാഫലം പുറത്തുവന്നത്. 99.47% ആയിരുന്നു വിജയ ശതമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...