തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വിധത്തിൽ സമരം നടത്തുന്ന പിജി ഡോക്ടർമാർക്കെതിരെ (PG Doctors) കർശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് (Veena George). ഒന്നാം വർഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. സമരക്കാരുമായി രണ്ട് തവണ ചർച്ച നടത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമരക്കാരുടെ ആവശ്യം സുപ്രീംകോടതിയുടെ പരി​ഗണനയിലായതിനാൽ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 


Also Read: Ooty Helicopter Crash | ബിപിൻ റാവത്തിനും ഭാര്യയ്ക്കും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് എംകെ സ്റ്റാലിൻ          


ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചതാണ്. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായായിരുന്നു നടപടി. എന്നാല്‍ കോവിഡ് ചികിത്സയിലും നോൺ കോവിഡ് ചികിത്സയിലും ഒരു വിഭാ​ഗം പിജി ഡോക്ടർമാർ തടസം സൃഷ്ടിക്കുകയാണെന്നും വിണ ജോർജ് വിമർശിച്ചു. 


Also Read: ധീര സൈനികനെയാണ് നാടിന് നഷ്ടമായത്, പ്രദീപിന്റെ വീട് സന്ദർശിച്ച് കെ രാജൻ


പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ സർക്കാർ എടുത്തിട്ടുള്ളത് വളരെ അനുഭാവപൂര്‍ണമായ നിലപാടാണ്. സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാൽ സംസ്ഥാന സർക്കാരിന് വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.