Ooty Helicopter Crash | ബിപിൻ റാവത്തിനും ഭാര്യയ്ക്കും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് എംകെ സ്റ്റാലിൻ

സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്.

ഊട്ടിയിൽ ഇന്നലെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സൈനികവ്യൂഹത്തിൻ്റെ അകമ്പടിയോടെയാണ് മദ്രാസ് റെജിമെൻ്റ സെൻ്ററിലേക്ക് മൃതദേഹങ്ങൾ എത്തിച്ചത്. റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. മറ്റു സൈനികരുടെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola