ധീര സൈനികനെയാണ് നാടിന് നഷ്ടമായത്, പ്രദീപിന്റെ വീട് സന്ദർശിച്ച് കെ രാജൻ

പ്രദീപിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തൃശൂർ പൊന്നുകരയിലുള്ളവർ. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായതെന്നാണ് നാട്ടുകാരുടെ പ്രതികരണം.

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 11:28 AM IST
  • ധീരനായ സൈനികനെയാണ് നഷ്ടമായതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
  • നാട്ടിലെ കാര്യങ്ങൾക്ക് എല്ലാം സജീവമായി നിന്നിരുന്ന വ്യക്തിയാണ് ഇല്ലാതായത്.
  • പ്രദീപിന്റെ മൃതദേഹം എല്ലാ ബഹുമതികളോടെയും സംസ്കരിക്കുമെന്നും കെ രാജൻ പറഞ്ഞു.
ധീര സൈനികനെയാണ് നാടിന് നഷ്ടമായത്, പ്രദീപിന്റെ വീട് സന്ദർശിച്ച് കെ രാജൻ

തൃശൂർ: ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ (Coonoor helicopter crash)  മരിച്ച മലയാളി സൈനികന്റെ (Malayali Jawan) വീട് സന്ദർശിച്ച് റവന്യൂമന്ത്രി കെ രാജൻ (Minister K Rajan). ധീരനായ സൈനികനെയാണ് നഷ്ടമായതെന്ന് മന്ത്രി പറഞ്ഞു. നാട്ടിലെ കാര്യങ്ങൾക്ക് എല്ലാം സജീവമായി നിന്നിരുന്ന വ്യക്തിയാണ് ഇല്ലാതായത്. അദ്ദേഹത്തിന്റെ മരണ വാർത്ത ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രദീപിന്റെ മൃതദേഹം എല്ലാ ബഹുമതികളോടെയും സംസ്കരിക്കുമെന്നും കെ രാജൻ പറഞ്ഞു.

തൃശൂർ സ്വദേശിയായ പ്രദീപ് ജൂനിയർ വാറന്റ് ഓഫീസിറായിരുന്നു. പ്രദീപിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് തൃശൂർ പൊന്നുകരയിലുള്ളവർ. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായതെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം.

Also Read: ഊട്ടി ഹലികോപ്റ്റർ ദുരന്തം; ബിപിൻ റാവത്തിനോടൊപ്പം കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയം തുടങ്ങിയ റെസ്ക്യൂ മിഷനുകളിൽ ഭാഗമായിട്ടുണ്ട്. കോയമ്പത്തൂർ സുലൂർ ബേസ് ക്യാമ്പിലാണ് നിലവിൽ പ്രദീപ് പ്രവർത്തിക്കുന്നത്. 

Also Read: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ബുധനാഴ്ച ഉച്ചയോടെയാണ് ജനറൽ റാവത്തിനൊപ്പം പ്രദീപ് ഊട്ടി വെല്ലിങ്ടണിലേക്ക് പോകവെ നീലഗിരി വനമേഖലയിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന വീണത്. 14 പേരുണ്ടായിരുന്ന കോപ്റ്ററിൽ 13 പേരും കൊല്ലപ്പെട്ടു. വ്യോമസേനയുടെ MI 17 V5 എന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News