തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ (Thiruvananthapuram Medical college) മിന്ന‍ൽ സന്ദ‍ർശനം നടത്തി ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് (Health minister). ഇന്നലെ രാത്രി 10.30 ഓടെയാണ് മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം കാഷ്വാലിറ്റിയിലെത്തി, രോ​ഗികളും അവർക്കൊപ്പമെത്തിയവരുമായി സംസാരിച്ചു.  ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. ആരോ​ഗ്യപ്രവ‍ർത്തകരുമായും മന്ത്രി സംസാരിച്ചു.


ALSO READ: India COVID Update : രാജ്യത്ത് 14,348 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 805 മരണം


മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു. ആരോ​ഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മിന്നൽ സന്ദ‍ർശനത്തിന്റെ വീഡിയോ സഹിതം പങ്കുവച്ചിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.