THiruvananthapuram :  സംസ്ഥാനത്ത് (Kerala)  ഇന്നും ശക്തമായ മഴയ്ക്ക് (Heavy Rain) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആകെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും (Yellow ALert) പ്രഖാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ , കാസർകോട് എന്നിവ ഒഴിച്ചുള്ള ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . അതേസമയം ബംഗാൾ ഉൾക്കടലിൽ (Bay of Bengal)രൂപപ്പെട്ട ചക്ര വാത ചുഴിയാണ് , കേരളത്തിൽ മഴ വർധിക്കാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ബംഗാൾ ഉൾക്കടലിൽ ഇപ്പോളുള്ള ചക്രവാത ചുഴി, അടുത്ത മണിക്കൂറുകളിൽ തന്നെ ന്യുനമർദ്ദമായി മാറാനുള്ള സാദ്ധ്യതയും  കുറവല്ല. കേരളത്തിൽ ഇപ്പോൾ മത്സ്യ ബന്ധനത്തിന് തടസങ്ങൾ ഒന്നും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നാളെ രാത്രി മുതൽ ഉയർന്നണ് തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട. മത്സ്യ തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: Lightning Alert : സംസ്ഥാനത്ത് ഇന്ന് മുതൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;കനത്ത ജാഗ്രത നിർദ്ദേശം


കേന്ദ്ര കലാവസ്ഥ വകുപ്പ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്ത്    കാലവർഷം പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിച്ച് കഴിഞ്ഞു. അതിനാൽ തന്ന്നെ ഇനിയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്./മാത്രമല്ല ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.


ALSO READ: Kerala Rain Alerts| സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്


  ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാ​ഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. 



ALSO READ: School Re-Opening : നവംബർ ഒന്നിന് സ്കൂളുകളിൽ പ്രവേശനോത്സവം, ഒക്ടോബർ 27ന് എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി


 


ഈ സമയത്ത് ജനലും വാതിലും അടച്ചിടുകയും അതിന് അടുത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. Electronic ഉപകരണങ്ങളും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.