Lightning Alert : സംസ്ഥാനത്ത് ഇന്ന് മുതൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;കനത്ത ജാഗ്രത നിർദ്ദേശം

മലയോരമേഖലയിൽ കണ്ടത് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട് അതിനാൽ ആ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Oct 24, 2021, 05:31 PM IST
  • ഇതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽകേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട് ( Yellow Alert) പ്രഖ്യാപിച്ചു.
  • മലയോരമേഖലയിൽ കണ്ടത് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട് അതിനാൽ ആ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
  • ചക്രവാത ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം.
  • ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാ​ഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Lightning Alert : സംസ്ഥാനത്ത് ഇന്ന് മുതൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;കനത്ത ജാഗ്രത നിർദ്ദേശം

THiruvananthapuram :  സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാഴഴ്ച വരെ ഇടിമിന്നലോട് (Thunder and Lightning) കൂടിയ കനത്ത മഴയ്ക്ക് (Heavy Rain) സാധ്യത. ഇതിനെ തുടർന്ന്  പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽകേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട് ( Yellow Alert) പ്രഖ്യാപിച്ചു.മലയോരമേഖലയിൽ കണ്ടത് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട് അതിനാൽ ആ പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ചക്രവാത ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം.

 ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാ​ഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. 

ALSO READ: Drown death: വയനാട്ടിൽ പുഴയിൽ വീണ് കാണാതായ 2 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ഈ സമയത്ത് ജനലും വാതിലും അടച്ചിടുകയും അതിന് അടുത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. Electronic ഉപകരണങ്ങളും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

ALSO READ: Kerala Rain Alerts| സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

ഉച്ചയ്ക്ക് 2 മുതൽ 10 വരെയുള്ള സമയത്ത് കുട്ടികൾ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും ഒഴിവാക്കണം. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കാം. ഈ സമയത്ത് വാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ അതിനുള്ളിൽ തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം.

ALSO READ: School Re-Opening : നവംബർ ഒന്നിന് സ്കൂളുകളിൽ പ്രവേശനോത്സവം, ഒക്ടോബർ 27ന് എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. ജലാശയത്തിൽ മീൻ പിടിക്കാനും പോകാതിരിക്കുക. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

 

Trending News