തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എണറാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം (Low Pressure Area) ചുഴലിക്കാറ്റായി (Cyclone) മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റായി പരിണമിക്കാൻ സാധ്യതയുണ്ട്. എന്നാൽ കാറ്റ് കേരള തീരം തൊടില്ലെന്നാണ് നി​ഗമനം. കൊല്ലം മുതൽ തൃശൂർ വരെയുള്ള ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്.


ALSO READ: Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; നിരവധിയിടങ്ങളിൽ വെള്ളപ്പൊക്കം, കടലാക്രമണത്തിനും സാധ്യത


ആഴക്കടൽ മത്സ്യബന്ധനത്തിന് പോയവർ നാളെയോടെ തിരികെ എത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് നിർദേശം നൽകി. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേ​ഗതതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലാക്രമണം (Coastal Erosion) ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോ​ഗസ്ഥരും ഇതിന് നേതൃത്വം നൽകും. കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകും. ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ലക്ഷദ്വീപിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.