Kerala Rain Alert: ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയാണ് കേരളത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് (Heavy Rain) റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയാണ് കേരളത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് (Orange Alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ട് അൽപസമയത്തിനുള്ളിൽ തുറക്കും
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്തേക്കും (Rain Alert). മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ പ്രകാരം നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ്.
Also Read: Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടത് മഴ കനക്കാൻ കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...