Wind Alert| ശക്തമായ കാറ്റിനും മോശം കാലവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

അതേസമയം കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 04:36 PM IST
  • വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴ
  • മലയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത
  • ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Wind Alert| ശക്തമായ കാറ്റിനും മോശം കാലവസ്ഥക്കും സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യത. 27, 28 തിയതികളിൽ തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കും. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.  വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

മലയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ മലയോര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News