തിരുവനന്തപുരം: ഞായറാഴ്ചയോടെ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം (Low Pressure) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇത് കേരളത്തിൽ വീണ്ടും മഴ ശക്തമാകാനും കാലവർഷത്തിന്റെ (Monsoon) വരവ് നേരത്തെയാകാനും കാരണമാകും. കേരളത്തിൽ മെയ് 31ന് കാലവർഷമെത്തുമെന്നാണ്  പ്രവചനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനമർദ്ദം ചുഴലിക്കാറ്റായി (Cyclone) മാറിയാൽ യാസ് എന്ന പേരാണ് നൽകുക. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണുണ്ടായത്. സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കടൽക്ഷോഭവും (Coastal Erosion) ശക്തമായ കാറ്റും വൻ നാശനഷ്ടം വരുത്തി.


ALSO READ: Cyclone Tauktae ഗുജറാത്തിൽ തീരം തൊട്ടു, ഗുജറാത്തിൽ മണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യുന്നു


ചെല്ലാനത്ത് കടൽക്ഷോഭത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിലും തൃശൂരിന്റെ പല ഭാ​ഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ​ഗുരുവായൂരിൽ കിഴക്കേ ​ഗോപുരരത്തിലെ താഴികക്കുടത്തിന്റെ ഒരുഭാ​ഗം തകർന്നുവീണു. പീരുമേട് മേഖലയിൽ കനത്ത മഴയിൽ 205 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 17 വീടുകൾ പൂർണമായും 258 വീടുകൾ ഭാ​ഗികമായും തകർന്നു. തിരുവനന്തപുരത്ത് ശംഖുമുഖത്ത് തീരത്തോട് ചേർന്ന എയർപോർട്ട് റോഡ് പൂർണമായും തകർന്നു. വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂർ മേഖലകളിൽ നാശനഷ്ടങ്ങളുണ്ടായി.


ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് നിയന്ത്രണം വിട്ട് മുങ്ങിയ ബാർജിലുള്ളവർക്കായി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 79 ജീവനക്കാരെ ഇനിയും രക്ഷപ്പെടുത്താനുണ്ട്. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവിക സേന കരയ്ക്കെത്തിച്ചു. മുംബൈ തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലും പെട്ട്, കർണാടകയിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. കർണാടകയിൽ ആറ് ജില്ലകളിലും മൂന്ന് തീരദേശ ജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് ഉണ്ടായത്.


​ഗുജറാത്തിലും ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഒന്നരലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് പതിമൂന്നോളം പേർ മരിച്ചതായാണ് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പലയിടത്തും റോഡുകളിൽ മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു.


ALSO READ: Cyclone Tauktae : കേരളത്തിൽ ശക്തമായ മഴ തുടരും വിവിധ ജില്ലകളിൽ Yellow Alert പ്രഖ്യാപിച്ചു


ചുഴലിക്കാറ്റ് നാശം വിതച്ച ​ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോ​ഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക