തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ (Heavy rain) ശക്തമാകുമെന്ന് മുന്നറിയിപ്പ്. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low-pressure) രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നീരക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 11ഓടെ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനമർദം കൂടി രൂപപ്പെടുന്നതോടെ മഴ വീണ്ടും ശക്തമാകും. ശനിയാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ എറണാകുളം ഇലഞ്ഞിയിൽ ഉരുൾപ്പൊട്ടലുണ്ടായിരുന്നു. ഉരുൾപ്പൊട്ടലിൽ പ്രദേശത്ത് വൻ നാശനഷ്ടമാണുണ്ടായത്. പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.


ALSO READ: Weather Updates: തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തി; തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ഉരുൾപ്പൊട്ടലിൽ ആളപായവും വീടുകൾക്ക് കേടുപാടും ഉണ്ടായില്ല. അപകടമേഖലയിലെ മുഴുവൻ കുടുംബങ്ങളേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഉരുൾപ്പൊട്ടലിനെ തുടർന്ന് വെള്ളവും മണ്ണും കല്ലും റബ്ബർ തോട്ടത്തിലൂടെ ഒഴുകിയതിനാൽ വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ (Heavy rain) പത്തനംതിട്ടയിലും വൻ നാശനഷ്ടമാണ് ഉണ്ടായത്. 23 വീടുകളിൽ വെള്ളം കയറി. ആലപ്പുഴ ജില്ലയിലും രൂക്ഷമായ വെള്ളക്കെട്ടാണ് നേരിടുന്നത്. കുട്ടനാട്ടിലെ ജലനിരപ്പ് ഉയർന്നു.


ജൂൺ എട്ട്, ഒമ്പത് തിയതികളിൽ കേരള തീരത്തും ലക്ഷദ്വീപ് (Lakshadweep) പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ എട്ടിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർ​ഗോഡ് എന്നീ ജില്ലകളിൽ മഴയുണ്ടാകുമെന്നാണ് പ്രവചനം. ജൂൺ ഒമ്പതിന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക