പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴയെ തുടര്‍ന്ന് ആദിവാസി ഊരുകൾ (Tribal settlements) ഒറ്റപ്പെട്ടു. മുരുകള, തലപ്പട, കിണറ്റുകര, ഗലസി, മേലേത്തൊടുക്കി എന്നീ ഊരുകളാണ് ഒറ്റപ്പെട്ടത്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുന്തിപ്പുഴയും ഭവാനിപ്പുഴയും കരകവിഞ്ഞൊഴുകയാണ്. പാലങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ചെമ്മണ്ണൂർ പന്നിയൂർ പടിക, പാക്കുളം ആനക്കല്ല്, താവളംമുള്ളി എന്നീ പാലങ്ങളാണ് വെള്ളത്തിനടിയിലായത്. ചെമ്മണ്ണൂർ പാലത്തിന്റെ താത്ക്കാലിക കൈവരികൾ തകർന്നു.


ALSO READ: Kerala Rain Alert : കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം


പാലക്കാടിന്റെ അതിർത്തി പ്രദേശങ്ങളിലും ശക്തമായ മഴയായിരുന്നു. മഴവെള്ളപ്പാച്ചിലിൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്. കാളികാവിൽ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്. ചാലിയാറിലും മറ്റു പോഷക നദികളിലും (River) ജലനിരപ്പ് ഉയർന്നതോടെ ദുരന്തനിവാരണ വിഭാഗം അതീവ ജാഗ്രതയിലാണ്. 


മഴ കനക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയാരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (Rescue camp) മാറ്റിപ്പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.


ALSO READ: Maharashtra Rain : കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മഹാരാഷ്ട്രയിൽ 76 പേർ മരിച്ചു; 90,000 പേരെ മാറ്റി പാർപ്പിച്ചു


കനത്ത മഴയെ തുടർന്ന മൂന്നാർ പൊലീസ് ക്യാൻറീനിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലേക്കുള്ള വാഹനങ്ങൾ പഴയ മൂന്നാർ ബൈപ്പാസു വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ രാവിലെ ആരംഭിക്കും.  കാലവർഷം ശക്തി പ്രാപിച്ചതിനെ തുടന്ന് ജില്ലയിൽ ഞായറാഴ്ച വരെ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക