Rain Alert Kerala: റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു, കൃഷി നശിച്ചു; ഇടുക്കി നെടുങ്കണ്ടം കവുന്തിയിൽ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം
Landslide in Idukki Nedumkandam: റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് കൃഷി നശിച്ചു. കവുന്തി- അഞ്ചുമുക്ക് റോഡിലും എഴുകുംവയൽ പുന്നക്കവല റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
ഇടുക്കി: നെടുങ്കണ്ടം കവുന്തിയിൽ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് കൃഷി നശിച്ചു. കവുന്തി- അഞ്ചുമുക്ക് റോഡിലും എഴുകുംവയൽ പുന്നക്കവല റോഡിലും ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കവുന്തി അമ്പലമേട് റോഡിന്റെ അശാസ്ത്രീയ നിർമാണം മൂലം മഴവെള്ളം കുത്തിയൊലിച്ചാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്.
റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വൻ കൃഷി നാശം ഉണ്ടായി. കൊച്ചുപറമ്പിൽ ഷിബുവിന്റെ ഒന്നര ഏക്കറോളം ഏലം കൃഷി നശിച്ചു. കവുന്തി-അഞ്ചുമുക്ക് റോഡിൽ വിവിധ മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിടിച്ചിലിൽ ചിരട്ടയോലിൽ ബാബു, പുളിയ്ക്കൽ തോമസ്, പെരുവിലങ്ങാട്ട് ബിജു, കുറ്റിയാനി സോണിച്ചൻ എന്നിവരുടെ വീട് അപകടാവസ്ഥയിലായിരിക്കുകയാണ്.
ALSO READ: അറബിക്കടലിൽ ന്യൂനമർദ്ദ സൂചന; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
കുട്ടൻകവല പുന്നക്കവല മേഖലകളിലും മണ്ണിടിഞ്ഞും മരം കടപുഴകി വീണും കൃഷി നാശമുണ്ടായി. അതേസമയം, ശാന്തൻപാറ പേത്തൊട്ടിയിലെ 25 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാർപ്പിക്കാൻ തീരുമാനമായി. തോട്ടം തൊഴിലാളികളെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് മാറ്റി പാർപ്പിക്കുന്നത്.
ഹൈറേഞ്ചിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പൂപ്പാറ- ഉടുമ്പൻചോല സംസ്ഥാന പാതയിലടക്കം നിയന്ത്രണം ഉണ്ട്. വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ, ഒരാഴ്ചത്തേയ്ക്ക അപകട സാധ്യതാ പാതകളിലൂടെ ഗതാഗതം അനുവദിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.