തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് റിപ്പോർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് കേരളത്തിൽ നാല് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.


ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


ഇപ്പോൾ കന്യാകുമാരിക്ക്‌ സമീപത്തായിട്ടുള്ള ചക്രവാതച്ചുഴി രണ്ട് ദിവസത്തിനകം തന്നെ ദുർബലമാകുമെന്നാണ് കരുതുന്നത്. ഇത് സംസ്ഥാനത്തെ മഴയുടെ തീവ്രത കുറയ്ക്കും. ഇതേസമയം തുലാവർഷത്തിന് മുമ്പായി എത്തുന്ന, കാറ്റും കേരളത്തിൽ കനത്ത മഴയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥനത്ത് തുലാവർഷം അടുത്തയാഴ്ചയോടെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും.


ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നും റിപ്പോർട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.