തിരുവനന്തപുരം: ശക്തമായ മഴയെ (Heavy rain) തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിച്ചിൽ. ശാസ്താംപാറയ്ക്ക് അടിവാരത്താണ് മണ്ണിടിച്ചിലുണ്ടായത് (Mudslide). ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ കൃഷിനാശമുണ്ടായി (crop destruction).


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്ത് നിന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആനാവൂർ ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. പ്രദേശത്ത് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.


ALSO READ: Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത


കനത്ത മഴയിൽ അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.


നവംബര്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തു കൂടി കരയില്‍ പ്രവേശിച്ചിരുന്നു. നിലവില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി വടക്കന്‍ തമിഴ്‌നാടിനും സമീപപ്രദേശത്തുമായാണ് സ്ഥിതി ചെയ്യുന്നത്.


ALSO READ: Rain alert in Kerala | ന്യൂനമർദ്ദം ദുർബലമായി; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്


മധ്യ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. നാളെ(നവംബര്‍ 13)ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.