തിരുവനന്തുപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് (Heavy Rain) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.   ഇതിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ടുള്ളത് (Yellow Alert). മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Also Read: Heavy Rain In Kerala: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറന്നേക്കും 


ഇടുക്കിയിലെ മലയോര മേഖലയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ (Heavy Rain) കുമളി ടൗണിലും  പ്രദേശങ്ങളിലും കടകളിൽ വെള്ളം കയറി. നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നതിനെ തുടർന്ന് കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്.


ഇതോടെ അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി.അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. 


Also Read: Horoscope November 18, 2021: നിങ്ങളുടെ ജോലിക്ക് പ്രശംസ ലഭിക്കും, ഇന്ന് നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ സാധിക്കും


കനത്ത മഴ  മുന്നറിയിപ്പിനെ തുടർന്ന് തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു


ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് തെക്കൻ അന്ധ്രാപ്രദേശിന്റേയും വടക്കൻ തമിഴ്‌നാടിന്റേയും തീരത്തേയ്‌ക്കെത്തുകയും  ഇതിനെ തുടർന്ന് ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Also Read: Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ജാഗ്രത മുന്നറിയിപ്പില്ല, ജാഗ്രത തുടരണം


ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ അതിശക്തമായ മഴ നാളെയും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളക്കെട്ടിനെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.