Mullapperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറന്നേക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.95 അടിയായി. ഇത് 141 അടിയായാൽ ഷട്ടറുകൾ ഉയർത്തുമെന്നാണ് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 18, 2021, 07:34 AM IST
  • ഇടുക്കി മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും പ്രദേശങ്ങളിലും വെള്ളം കയറി
  • മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.95 അടിയായി
  • നീരൊഴുക്ക് ശക്തമാകാൻ കാരണം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്ത മഴയാണ്
Mullapperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി: ഇടുക്കി മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ (Heavy Rain) തുടർന്ന് കുമളി ടൗണിലും  പ്രദേശങ്ങളിലും വെള്ളം കയറി.  ഇക്കാരണത്താൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.95 അടിയായി. ഇത് 141 അടിയായാൽ ഷട്ടറുകൾ ഉയർത്തുമെന്നാണ് റിപ്പോർട്ട്. 

സെക്കൻഡിൽ 23000 ഘനയടിവവെള്ളം വീതം തമിഴ്‌നാട് (Tamil Nadu) വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയരുകയാണ്. സെക്കൻഡിൽ ഡാമിലേക്ക് എത്തുന്നത് 6000 ഘനയടിവെള്ളമാണ്.

Also Read: Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ജാഗ്രത മുന്നറിയിപ്പില്ല, ജാഗ്രത തുടരണം
 
നീരൊഴുക്ക് ശക്തമാകാൻ കാരണം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്ത മഴയാണ് (Heavy Rain). ഡാമിൽ ജലനിരപ്പ് ഉയർന്ന് നിൽകുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇന്നലെതന്നെ അണക്കെട്ടിലെ ജലനിരപ്പ് 140.45 അടി പിന്നിട്ടിരുന്നു.  റൂൾ കർവ് പ്രകാരം അനുവദനീയമായ 141 അടിയിലേയ്‌ക്ക് ജലനിരപ്പ് ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. തമിഴ്‌നാട് സർക്കാരിന്റെ വിലയിരുത്തലനുസരിച്ച് സ്പിൽവേ ഷട്ടറുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നാണ്.   

Also Read: Horoscope November 18, 2021: നിങ്ങളുടെ ജോലിക്ക് പ്രശംസ ലഭിക്കും, ഇന്ന് നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ സാധിക്കും 

കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെ കല്ലാർ ഡാം തുറന്നു.   ഇരു ഷട്ടറുകളും 10 സെ.മീ വീതമാണ് ഉയർത്തിയത്.  ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News