തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി രംഗത്ത്. ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

2009-10 കാലത്ത് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. പൃഥ്വിരാജ് നായകനായെത്തിയ അകലെ എന്ന സിനിമയില്‍ ശ്രീലേഖ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേയ്ക്ക് തന്നെ വിളിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. ഓഡിഷന്‍ കഴിഞ്ഞ് രാവിലെ കൊച്ചിയില്‍ വെച്ച് രഞ്ജിത്തിനെ കണ്ടു. വൈകിട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നുവെന്നും അവിടെ വെച്ച് രഞ്ജിത്ത് മുറിയിലേയ്ക്ക് ക്ഷണിച്ചെന്നും ശ്രീലേഖ പറഞ്ഞു. 


ALSO READ: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം


സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരിക്കും ക്ഷണം എന്നാണ് വിചാരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. എന്നാല്‍, മുറിയില്‍ കയറിയപ്പോള്‍ തന്നെ രഞ്ജിത്ത് തന്റെ കയ്യില്‍ തൊടുകയും വളകളില്‍ പിടിക്കുകയും ചെയ്തു. പെട്ടെന്ന് പ്രതികരിക്കാന്‍ കഴിയാതെ വന്നതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടിയെന്നും ഉടനെ തന്നെ താന്‍ ഞെട്ടലോടെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും ശ്രീലേഖ വെളിപ്പെടുത്തി. ആ രാത്രി മുഴുവന്‍ പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും തനിയ്ക്ക് ഒരിക്കലും ആ ദിവസം മറക്കാന്‍ കഴിയില്ലെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. 


തനിയ്ക്ക് ഇക്കാര്യങ്ങള്‍ ഭര്‍ത്താവിനോടോ കുടുംബത്തിനോടോ പറയാന്‍ കഴിഞ്ഞില്ലെന്നും സംഭവത്തില്‍ പരാതി അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ശ്രീലേഖ വ്യക്തമാക്കി. അന്ന് പ്രതികരിച്ചതിനാല്‍ തിരികെ നാട്ടിലേയ്ക്ക് പോകാനുള്ള പണം മാത്രമല്ല, പിന്നീട് മലയാള സിനിമയില്‍ തനിയ്ക്ക് അവസരം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായതെന്നും ശ്രീലേഖ തുറന്നടിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.