ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. 2,394.90 അടിയായാണ് ഉയര്‍ന്നത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING


ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്‌ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ടും നല്‍കും.


ഈ ഘട്ടത്തിലാണ് പെരിയാറിന്‍റെ തീരത്ത് അപകട മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. വെള്ളം ഏതു നിമിഷവും തുറന്നുവിട്ടേക്കാമെന്ന മുന്നറിയിപ്പ് പെരിയാറിന്‍ തീരത്തുള്ളവര്‍ക്ക് നല്‍കുന്ന തിരക്കിലാണ് റവന്യൂ അധികൃതര്‍.


മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.