യുവാക്കള്‍ അതിരുവിടരുത്, പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ട്: വയലാര്‍ രവി
രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന തുറന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് യുവ നേതൃത്വം രംഗത്തെത്തിയതോടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭ സീറ്റിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ പങ്കാളികളാവുകയാണ്.
ന്യൂഡല്‍ഹി: രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന തുറന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് യുവ നേതൃത്വം രംഗത്തെത്തിയതോടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭ സീറ്റിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ പങ്കാളികളാവുകയാണ്.
കേരളത്തിലെ യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി അഭിപ്രായപ്പെട്ടു. പി.ജെ കുര്യന്‍ ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായി പറഞ്ഞാല്‍ പി.ജെ കുര്യനെ ഹൈക്കമാന്‍റിനാണ് ആവശ്യ൦, ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവര്‍ അല്ല എന്നും വയലാര്‍ രവി ഡല്‍ഹിയില്‍ പറഞ്ഞു.
യുവാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് അതിരുവിടരുതെന്നും തങ്ങളും വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്. സി.പി.എമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും വയലാര്‍ രവി പറഞ്ഞു.
രാജ്യസഭയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവുമായി യുവ നേതാക്കളായ ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ തുടങ്ങിയവരാണ് രംഗത്തെത്തിയത്. യുവ നേതൃത്വത്തിന് പിന്തുണയുമായി കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നീ മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു.
അതേസമയം, പി.ജെ കുര്യനെതിരെ എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമാവാന്‍ സാധ്യത. പാർട്ടി പറഞ്ഞാൽ മാറാൻ തയാറാണെന്ന് പി.ജെ.കുര്യനും പറഞ്ഞിരുന്നു.
രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം.