കൃത്യമായി ഉത്തരം നൽകാതെ സ്പ്രിങ്കളറിന് ഡാറ്റ കൈമാറരുത്: ഹൈക്കോടതി
കോറോണ വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ യുഎസ് കമ്പനി സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ പരമാർശങ്ങളുമായി രംഗത്തെത്തിയത്.
കൊച്ചി: സ്പ്രിംഗ്ലർ വിവാദത്തിൽ സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പരമാർശം. സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ചികിത്സാ വിവരങ്ങൾ അതിപ്രധാനമല്ലേയെന്ന് ചോദിച്ച കോടതി കൃത്യമായ ഉത്തരങ്ങൾ നൽകാതെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: സ്പ്രിംഗ്ളർ;സർക്കാർ പ്രതിരോധത്തിൽ;ഐ ടി സെക്രട്ടറി രംഗത്തിറങ്ങിയതും സർക്കാരിന് തിരിച്ചടി!
കോറോണ വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ യുഎസ് കമ്പനി സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ പരമാർശങ്ങളുമായി രംഗത്തെത്തിയത്.
എന്നാൽ വ്യക്തിസുരക്ഷയെ ബാധിക്കുന്ന ഒരു റിപ്പോർട്ടും കൈമാറിയിട്ടില്ലയെന്നും സത്യവാങ്മൂലം നാളെത്തന്നെ നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഓൺലൈൻ ആയിട്ടാണ് സ്വീകരിച്ചത്. കമ്പനിയ്ക്ക് വേണ്ടി ആരും ഹാജരായില്ല. സംഭവത്തിൽ വിശദീകരണം ആവശഹയപ്പെട്ട് കമ്പനിയ്ക്ക് മെയിൽ അയക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ നൽകിയ മറുപടി അപകടകരമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. കൂടാതെ ഹർജിക്കാരൻ കോറോണ രോഗിയാണോയെന്ന് കോടതി ചോദിച്ചപ്പോൾ അല്ലയെന്നും എന്നാൽ കോറോണ രോഗികളെ പ്രതിനിധീകരിച്ചാണ് തന്റെ ഹാരജിയെന്നുമാണ് കോടതിയ്ക്ക് മറുപടി ലഭിച്ചത്.
മാത്രമല്ല ഇവര് ശേഖരിക്കുന്ന വിവിയരങ്ങൾ കമ്പനിയ്ക്ക് നല്കുന്നത് ആളുകളുടെ അനുവാദം ചോദിക്കാതെയാണെന്നും ഹർജിക്കാരൻ വാദിച്ചു.