High Court On stray Dog Attack: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
High Court On stray Dog Attack: തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാര്‍പ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കൊച്ചി: High Court On stray Dog Attack: സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം രൂക്ഷമാകുന്നതിനിടെ വിഷയം ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗ് ഇന്ന് മൂന്നുമണിക്കാണ് ചേരുന്നത്. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുക. തെരുവു നായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് കഴിഞ്ഞാണ് ദിവസം ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാര്‍പ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഡിവിഷൻ ബഞ്ച് സംസ്ഥാന പൊലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആകെ 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഹോട്ട്സ്പോട്ടിൽ ഒരു മാസം ശരാശരി 10 പേര്‍ക്ക് കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടിക തയ്യാറാക്കിയിരിക്കുന്നത് മൃഗസംരക്ഷണ വകുപ്പാണ്.
Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സപോട്ടുകള്‍ ഉള്‍പ്പെട്ടിട്ടുളളത്. 28 ഹോട്ട്‌സപോട്ടുകളാണ് തിരുവനന്തപുരത്തുള്ളത്. 26 ഹോട്ട്‌സ്‌പോട്ടുകളുമായി രണ്ടാം സ്ഥാനത്ത് പാലക്കാടാണ്. 19 ഹോട്ട്‌സപോട്ടുകളുമായി കൊല്ലം, ആലപ്പുഴ ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. ഇടുക്കിയിൽ മാത്രം ഒരു ഹോട്ട്‌സ്‌പോട്ടുളളത്. ഇതിനിടയിൽ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുളള വാക്‌സിനേഷന്‍ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
തെരുവുനായ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപത രംഗത്തെത്തി. സർക്കാർ കാഴ്ച്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമായി വിമർശിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. തുടൽ പൊട്ടിയ നായയേയും തുടലിൽ തുടരുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ലേഖനത്തിൽ പറയുന്നു. തെരുവ് നായയുടെ കടിയേറ്റ് റാബിസ് വാക്‌സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും വാക്‌സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: ശ്രദ്ധിക്കുക... വീട്ടിൽ ചെരിപ്പുകൾ ഈ ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രതിസന്ധി വന്നേക്കാം!
ലേഖനത്തിൽ സർക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതുപോലെ തെരുവ് നായകളെ കൊല്ലരുതെന്ന് പറയുന്നവർ അതിന്റെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട് സംസ്ഥാനത്ത് തെരുവ്നായ ആക്രമണം കൂടിവരികയാണെന്നും പ്രതിദിനം തെരുവ് നായയുടെ കടിയേറ്റും നായ കുറുകെ ചാടി വാഹനം അപകടത്തിൽപ്പെട്ടും നിരവധി പേരാണ് ചികിത്സ തേടുന്നത്. 'ഈ വര്‍ഷം ആഗസ്റ്റ് ഒന്ന് വരെ മാത്രം തെരുവ് നായയുടെ കടിയേറ്റവര്‍ 1,83,931 പേരാണ്. സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ 10 ലക്ഷത്തിലധികം പേരെ തെരുവ് നായ്ക്കള്‍ ആക്രമിച്ചെന്നാണ് കണക്കുകള്‍. ആറ് വര്‍ഷത്തിനിടെ 57 പേരെ നായ കടിച്ചുകൊന്നു. റാന്നിയിലെ 12 വയസുകാരി അഭിരാമി ഉള്‍പ്പെടെ മരിച്ചവരില്‍ ആറു പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്ന വിഷയം ഇതാണ്!
പന്നിപനിയുടേയും പക്ഷിപനിയുടേയും പേരില്‍ നൂറുകണക്കിന് പന്നികളേയും താറാവുകളേയും കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ടപ്പോൾ നായ്ക്കളെ മാത്രം സ്‌നേഹിക്കുന്നത് കപട മൃഗസ്‌നേഹികളുടെ ഇരട്ടത്താപ്പാണെന്നും അതിരൂപത കുറ്റപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ജനന നിയന്ത്രണ ചട്ടം പേരിന് മാത്രം നടപ്പാക്കുന്നതാണ് തെരുവ് നായ്ക്കളുടെ എണ്ണം ഈ വിധം വര്‍ധിക്കാന്‍ ഇടയായതെന്നാണ് ജസ്റ്റിസ് സിരിജഗന്റെ കണ്ടെത്തല്‍. വന്ധ്യംകരണം കഴിഞ്ഞ 15 വര്‍ഷമായി ഫലപ്രദമായി നടന്നിട്ടില്ലെന്ന് സിരിജഗന്‍ കുറ്റപ്പെടുത്തുമ്പോള്‍ പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍ തന്നെയാണ്. ഔദ്യോഗിക കണക്ക് പ്രകാരം മൂന്ന് ലക്ഷത്തോളം തെരുവ് നായ്ക്കളുള്ള കേരളത്തില്‍ അതിന്റെ പത്ത് ശതമാനത്തെപ്പോലും വന്ധ്യംകരിക്കാനായിട്ടില്ല എന്നത് ഒരു നഗ്നസത്യമാണ്. മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെക്കൂടി കടിച്ചാലേ കാര്യങ്ങള്‍ക്ക് തീരുമാനമാകൂ എന്നുണ്ടോയെന്നാണ് ലേഖനത്തിലെ മറ്റൊരു ചോദ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...