Vastu Shastra: ശ്രദ്ധിക്കുക... വീട്ടിൽ ചെരിപ്പുകൾ ഈ ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രതിസന്ധി വന്നേക്കാം!

Vastu Tips for Shoe Rack: വാസ്തു ശാസ്ത്രത്തിൽ വീടിന്റെ എല്ലാ ദിശകളെയും വസ്തുക്കളെയും സംബന്ധിച്ച് അറിയേണ്ടതായ കാര്യങ്ങൾ വിവരിച്ചിട്ടുണ്ട്. തെറ്റായ സാധനങ്ങൾ  തെറ്റായ ദിശയിൽ സ്ഥാപിക്കുകയാണെങ്കിൽ അതിന്റെ ദോഷഫലം നിങ്ങളുടെ തൊഴിൽ, സാമ്പത്തിക സ്ഥിതി, ആരോഗ്യം, ദാമ്പത്യ ജീവിതം തുടങ്ങി എല്ലാ മേഖലകളിലും പതിക്കും. അത്തരത്തിലുള്ള ഒന്നാണ് ഷൂസും സ്ലിപ്പറുകളും. ഇവ വീട്ടിൽ വയ്‌ക്കേണ്ട ദിശകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ ഷൂസ് ശരിയായ ദിശയിലല്ല സൂക്ഷിക്കുന്നതെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കും. അത് നിങ്ങൾ എത്ര കഠിനാധ്വാനത്തിനു ശേഷവും വിജയം നേടാൻ നിങ്ങളെ അനുവദിക്കില്ല. ഒപ്പം ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും. തെറ്റായ സ്ഥലത്ത് വച്ചിരിക്കുന്ന ഷൂസ് ലക്ഷ്മി ദേവിയ്ക്ക് കോപമുണ്ടാക്കും. 

1 /5

വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയിൽ ചെരിപ്പുകൾ സൂക്ഷിക്കുന്നത് വളരെ അശുഭകരമാണ്. ഈ ദിശ പോസിറ്റിവിറ്റി നൽകുന്ന ദിശയാണ് അതുകൊണ്ടുതന്നെ  ഒരിക്കലും ചെരിപ്പുകൾ സൂക്ഷിക്കരുത്. അങ്ങനെ ചെയ്താൽ ലക്ഷ്മി ദേവി ഒരിക്കലും നിങ്ങളുടെ വീട്ടിൽ വസിക്കില്ല.

2 /5

വാസ്തു ശാസ്ത്ര പ്രകാരം ചെരിപ്പുകൾ കിടപ്പുമുറിയിൽ സൂക്ഷിക്കാൻ പാടില്ല. ഇത് നിഷേധാത്മകത സൃഷ്ടിക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതുപോലെ കട്ടിലിന്റെ തല വയ്ക്കുന്ന ഭാഗത്തോ അലെങ്കിൽ കട്ടിലിനടിയിലോ ചെരിപ്പ് വെച്ച് ഉറങ്ങരുത് അങ്ങനെ ചെയ്യുന്നത് വളരെ അശുഭകരമാണ്.  

3 /5

ജീവിതത്തിൽ പുരോഗതി നേടാൻ ആഗ്രഹിക്കുന്നവർ, നീല നിറമുള്ള ഷൂകൾക്ക് മുൻഗണന നൽകണം. നീല നിറത്തിലുള്ള വൃത്തിയുള്ള ഷൂ ധരിക്കുന്നത് നല്ല ജോലിയിലേക്കും വിജയത്തിലേക്കും നയിക്കുന്നു.

4 /5

വൃത്തികെട്ടതും കീറിയതുമായ ഷൂസ് ഒരിക്കലും ധരിക്കരുത്. കേടായ ഷൂസും സ്ലിപ്പറുകളും ധരിക്കുന്നത് നല്ലതല്ല ഒപ്പം  ഗ്രഹ ദോഷങ്ങൾക്ക് കാരണമാവുകയും ചെയ്യും. അവ ധനനഷ്ടത്തിനും ദാരിദ്ര്യത്തിനും കാരണമാകുന്നു.

5 /5

വാസ്തു ശാസ്ത്ര പ്രകാരം മഞ്ഞ നിറത്തിലുള്ള ഷൂസും ചെരിപ്പും ഒരിക്കലും ധരിക്കരുത്. മഞ്ഞ നിറം വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ഭാഗ്യം വർദ്ധിപ്പിക്കുന്ന ഗ്രഹമാണ്. അത്തരമൊരു സാഹചര്യത്തിൽ മഞ്ഞ നിറത്തിലുള്ള ഷൂ ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ ദൗർഭാഗ്യമാക്കി മാറ്റും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola