ലൈഫ് മിഷന്‍: CBIയ്ക്ക് രണ്ട് മാസത്തെ സ്റ്റേ, സര്‍ക്കാരിന് നേരിയ ആശ്വാസം
ഇരുഭാഗങ്ങളുടെയും വാദം കഴിഞ്ഞ ദിവസം ജസ്റ്റിസ് വിജി അരുണ്‍ കേട്ടിരുന്നു. ഹര്‍ജികളില്‍ നേരിട്ട് വിശദമായ വാദം കേള്‍ക്കു൦.
Kochi: ലൈഫ് മിഷന്‍ (Life Mission) ഇടപാടില്‍ സര്‍ക്കാരിന് എതിരായ CBI അന്വേഷണം രണ്ട് മാസത്തേക്ക് ഭാഗികമായി സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, യുണിടാക്കിന് എതിരായ സിബിഐ അന്വേഷണം തുടരും. ലൈഫ് മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ നടപടി.
വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ബാധകമെന്ന് സ്ഥാപിക്കാന്‍ CBIയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി FIR റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചില്ല. ഇരുഭാഗങ്ങളുടെയും വാദം കഴിഞ്ഞ ദിവസം ജസ്റ്റിസ് വിജി അരുണ്‍ കേട്ടിരുന്നു. ഹര്‍ജികളില്‍ നേരിട്ട് വിശദമായ വാദം കേള്‍ക്കു൦.
ALSO READ | video: ജാതിയും മതവും പൗരത്വവും ചോദിച്ചില്ല, പകരം ചോദിച്ചത്...
വിദേശ സംഭവന നിയന്ത്രണ നിയമം ലംഘിച്ചെന്നും ധാരണാപത്രം മറയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് പ്രതികളും ചേര്‍ന്ന് വന്‍ വെട്ടിപ്പ് നടത്തിയെന്നുമാണ് CBIയുടെ വാദം. എന്നാല്‍, റെഡ് ക്രസന്‍റും യുണിടാക്കും തമ്മിലുള്ള കരാറിലും ഇടപാടിലും സര്‍ക്കാരിന് പങ്കില്ലെന്നും വീഴ്ചകള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് എന്ന നിലപടിലുമാണ് സര്‍ക്കാര്‍. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ വകുപ്പുകള്‍ കേസില്‍ ബാധകമല്ലെന്നും വാദിച്ചു.
ALSO READ | ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു: വി. മുരളീധരന്‍
നിയമലംഘനത്തിന് സഹായിച്ചവരെയും കാരണക്കാരായവരെയും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സിബിഐ. ആരാണ് വിദേശത്ത് നിന്ന് പണമയച്ചത്? ആരാണ് പണം സ്വീകരിച്ചത്? എന്തിനു വേണ്ടിയാണു അത് ഉപയോഗിച്ചത്? സര്‍ക്കാര്‍ ഈ നിയമലംഘനത്തെ പിന്തുണച്ചോ? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനായിരുന്നു CBIയുടെ ശ്രമം.
ഇടപാടില്‍ നാലര കോടി കമ്മീഷന്‍ കൈപറ്റിയെന്ന ധനമന്ത്രി(Thomas Issac)യുടെയും മാധ്യമ ഉപദേഷ്ടാവിന്റെയും വെളിപ്പെടുത്തലും അന്വേഷണ പരിധിയിലെത്തിയിരുന്നു. ലൈഫ് മിഷന്റെ 20.5 കോടിയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായാണ് അനില്‍ അക്കരെ MLA സിബിഐ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.