കുഡ്ലു അട്ക്കത്ത് ബയൽ കെ മിത്രൻ്റെ ഭാര്യ സാവിത്രിയുടെ പരാതിയിലാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിഇഒ അബ്ദുൾ നാസറിനെതിരെ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (13 ന്) ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവമെന്ന് പറയുന്നു.
Life Mission Bribery Case: രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. കഴിഞ്ഞയാഴ്ച സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.
SC ST Department Landless Resettlement Scheme : ആനുകൂല്യം ലഭിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളുടെ പ്രായപരിധി നിലവിലെ 60 വയസ്സിൽ നിന്നും 70 വയസ്സ് ആയി ഉയർത്തി. കൂടാതെ വരുമാന പരിധി നിലവിൽ 50000 എന്നത് 1 ലക്ഷം ആക്കി ഉയർത്തി.
പത്തനംതിട്ട ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് ഇന്ന് ഭവനമെന്ന സ്വപ്നം പൂവണിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാര്‍ഡിലെ സുരേഷ് കുമാറിന്റെ വീട് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹരായവർക്ക് വീടുകൾ നൽകുന്ന നടപടിക്രമങ്ങളിൽ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.