അണക്കെട്ടുകളിൽ ഉയർന്ന ജലനിരപ്പ്; വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് KSEB
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്.
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച കനത്ത മഴ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്.
കണക്കുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളില്‍ (Dam) ഇപ്പോള്‍ 35.40 ശതമാനം വെള്ളമാണ് ഉള്ളത്. അതായത് കഴിഞ്ഞ വര്‍ഷം ഈ സമയം ഉള്ളതിനെക്കാള്‍ 7 ശതമാനം അധികം വെള്ളമാണ് ഇപ്പോൾ ഉള്ളത്. മാത്രമല്ല 2019ല്‍ ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം വെള്ളമുണ്ട് ഇപ്പോള്‍ ഈ അണക്കെട്ടുകളിൽ.
Also Read: Trolling Ban: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ
അതുപോലെ തന്നെ 2018 ൽ ഈ സമയം ഇടുക്കി അണക്കെട്ടില്‍ 23.88 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. എന്തായാലും വെള്ളത്തിന്റെ അളവ് കൂടുന്നതനുസരിച്ച് വൈദ്യുതി ഉത്പാദനം കൂട്ടിയിരിക്കുകയാണ്.
ഇപ്പോൾ ഉള്ള വെള്ളത്തിന്റെ അടിസ്ഥാനത്തിൽ 1465.421 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും എന്നാണ് വിശ്വാസം. ഇടുക്കി അണക്കെട്ടിലെ (Iduki Dam) ജലനിരപ്പ് ഇപ്പോള്‍ 2338.02 അടിയാണ്. കഴിഞ്ഞ ഇത് 2340.44 അടിയായിരുന്നു. അപൂർവ്വമായാണ് കാലവര്‍ഷത്തിന് മുന്‍പ് തന്നെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്.
Also Read: Covid19: ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതം ധനസഹായം
ഇതിനിടയിൽ ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ല് ഇനി ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കുന്ന സംവിധാനത്തിലേക്ക് മാറാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനം പൂര്‍ണമായി നടപ്പാക്കാന്‍ വേണ്ടി സോഫ്റ്റ്വെയറിൽ മാറ്റങ്ങള്‍ വരുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...