ഇടുക്കിയില്‍ വീണ്ടും ഭൂചലനം!

ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തിയെന്നാണ് സൂചന.   

Last Updated : Feb 29, 2020, 06:17 AM IST
  • ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്താണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടാകുന്നത്. രാത്രി 7.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടുക്കിയില്‍ വീണ്ടും ഭൂചലനം!

ചെറുതോണി: ഇടുക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. 

ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തിയെന്നാണ് സൂചന. 

ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്താണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടാകുന്നത്. രാത്രി 7.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

വ്യാഴാഴ്ച അനുഭവപ്പെട്ടതുപോലെ പ്രകമ്പനത്തോടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രണ്ടു തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

രാത്രി 10:15 നും 10:25 നും ഇടയിലാണ് തുടര്‍ച്ചയായ രണ്ട് ഭൂചലനങ്ങളുണ്ടായത്. നേരിയ പ്രകമ്പനത്തോടെയുണ്ടായ ഭൂചലനത്തില്‍ നിന്നുമുണ്ടായ മുഴക്കം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തരാക്കി.

ഇടുക്കിയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂചലനത്തെക്കുറിച്ച് പരിശോധിച്ച് വിവരങ്ങള്‍ നല്‍കുമെന്ന്‍ കെഎസ്ഇബി ഗവേഷണവിഭാഗം അറിയിച്ചതിന് പിന്നാലെയാണ് ഇന്നലെയും ഭൂചലനമുണ്ടായത്.

ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കെ എസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. 

Trending News