തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്‍റെ നിയമനം ചട്ടങ്ങൾ പാലിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ. സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാർ അക്കാദമിക് മികവുള്ളവരെന്ന് മുഖ്യമന്ത്രിയും സഭയിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോളേജുകളിൽ അധ്യാപകരെ നിയമിക്കുന്നത് പിഎസ് സിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. അതിനിടെ, സർവകലാശാലയുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഗവർണറുടെ രാഷ്ട്രീയം ആർക്കൊപ്പം എന്നതിനെചൊല്ലിയും മന്ത്രിയും പ്രതിപക്ഷ നേതാവും സഭാതലത്തിൽ ഏറ്റുമുട്ടി.

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള


മുഖ്യമന്ത്രി പ്രോ വി സിയായ ഡിജിറ്റൽ സർവകലാശാലയിൽ ഉൾപ്പെടെ നടക്കുന്നത് ക്രമക്കേടും നിയമവിരുദ്ധ നിയമനങ്ങളുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, ആരോപണത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു തള്ളി. പ്രതിപക്ഷത്തിന് മൂന്നാംകിട കുശുമ്പാണെന്ന് മന്ത്രിയുടെ വിമർശനം. 


ഗവർണർ നിയമനം റദ്ദാക്കിയ എം.ജി. സർവകലാശാല വി.സി ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കണ്ണൂർ വി.സി രാജ്യാന്തര പ്രശസ്തിയുള്ള ആളാണെന്ന് പറഞ്ഞ് മന്ത്രിയുടെ ന്യായീകരണം.

Read Also: Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്


ഇടതു സംഘടനാ പശ്ചാത്തലമാണ് സർവകലാശാലകളിലെ നിയമന മാനദണ്ഡമെന്ന് പ്രതിപക്ഷം ആരോപിച്ചു. മാനദണ്ഡങ്ങൾ സൗകര്യം പോലെ മാറ്റുന്നുവെന്നും അർഹതപെട്ടവർ തഴയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ്. തെറ്റായ നടപടികൾക്ക് സർക്കാർ കുട പിടിക്കുന്നു. ചെറുപ്പക്കാർ അസ്വസ്ഥരാണെന്നും സതീശൻ പറഞ്ഞു.


സർവകലാശാലയുമായി ബന്ധപ്പെട്ട നിലപാടുകളിൽ ഗവർണറുടെ രാഷ്ട്രീയം ആർക്കൊപ്പം എന്നതിനെചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ കൊമ്പുകോർത്തു. ഗവർണറെ പരോക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രംഗത്തെത്തി. ഭരണഘടനാ സ്ഥാപനങ്ങളെ  ഉപയോഗിച്ച്  സംഘപരിവാർ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമമെന്നും മന്ത്രി.

Read Also: Suicide Cases : കുവൈറ്റിൽ 4 വർഷത്തിനിടയിൽ മാത്രം 406 ആത്മഹത്യകൾ; 88 ശതമാനവും പ്രവാസികൾ


സഭയിൽ അംഗമല്ലാത്ത കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്റെ പേര് ചർച്ചകളിൽ റോജി എം ജോൺ പരാമർശിച്ചതും സഭാതലത്തെ പ്രക്ഷുബ്ധമാക്കി. പേരുകൾ പറയാൻ തുടങ്ങിയാൽ ഇവിടെ ഇരിക്കുന്ന പലരുടെയും ഭാര്യമാരുടെ പേരുകളും പറയേണ്ടി വരുമെന്നും അദ്ദേഹം തുറന്നടിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.