Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്

രാജ്യത്ത് വീണ്ടും കൊറോണ വ്യാപിക്കുന്നതിനിടെ ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന്‍  വീണ്ടും കൊറോണയുടെ പിടിയിൽ.  ബിഗ്‌ ബി തന്നെയാണ് ഈ വിവരം ട്വീറ്റിലൂടെ അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 11:16 AM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് അമിതാഭ് ബച്ചന് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്‌
Amitabh Bachchan: മഹാനായകന്‍ അമിതാഭ് ബച്ചന്‍ വീണ്ടും കോവിഡ് പോസിറ്റീവ്

Mumbai: രാജ്യത്ത് വീണ്ടും കൊറോണ വ്യാപിക്കുന്നതിനിടെ ബോളിവുഡ് ചക്രവർത്തി അമിതാഭ് ബച്ചന്‍  വീണ്ടും കൊറോണയുടെ പിടിയിൽ.  ബിഗ്‌ ബി തന്നെയാണ് ഈ വിവരം ട്വീറ്റിലൂടെ അറിയിച്ചത്. 

റിപ്പോര്‍ട്ട് അനുസരിച്ച് അമിതാഭ് ബച്ചന് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്‌.  താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. 

 ഇപ്പോൾ അമിതാഭ് ബച്ചൻ തന്‍റെ പ്രശസ്ത ഗെയിം ഷോയായ 'കൗന്‍ ബനേഗാ കരോട്പതി'യുടെ ഷൂട്ടിംഗിന്‍റെ തിരക്കിലാണ്.  ബ്രഹ്മാസ്ത്രയാണ് ഇനി അദ്ദേഹത്തിന്‍റെതായി പുറത്തുവരാനിരിയ്ക്കുന്ന ചിത്രം.  ഈ ചിത്രം സെപ്റ്റംബർ 9ന് റിലീസ് ചെയ്യും. ഈ മൾട്ടി-സ്റ്റാർ ചിത്രത്തിൽ  രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ്, നാഗാർജുന എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. 

അമിതാഭ് ബച്ചന് മുന്‍പും കൊറോണ ബാധിച്ചിരുന്നു. 2020-ൽ കൊറോണ ബാധിച്ച അവസരത്തില്‍ അദ്ദേഹം ഏറെ നാള്‍ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്‍റെ ചില കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News