Higher Secondary Exam Manual : ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കി; മാറ്റം 17 വർഷങ്ങൾക്ക് ശേഷം
റീവാല്യുവേഷന് നൽകുന്ന ഉത്തരക്കടലാസുകൾ ഇനി മുതൽ ഇരട്ട മൂല്യനിർണയത്തിന് വിധേയമാക്കും.
THiruvananthapuram : പുതുക്കിയ ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പ്രസിദ്ധീകരിച്ചു. കാര്യമായ മാറ്റങ്ങളോട് കൂടിയാണ് പുതിയ പരീക്ഷ മാനുവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇനിമുതൽ റീവാല്യുവേഷന് നൽകുന്ന ഉത്തരക്കടലാസുകൾ ഇനി മുതൽ ഇരട്ട മൂല്യനിർണയത്തിന് വിധേയമാക്കും. കൂടാതെ പ്രായോഗിക പരീക്ഷകൾക്കും നിരീക്ഷണ സ്ക്വാഡിനെ രൂപീകരിക്കും.
പ്രായോഗിക പരീക്ഷകള്‍ കുറ്റമറ്റതാക്കാനാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവസാനമായി ഹയർ സെക്കൻഡറി പരീക്ഷ മാനുവൽ പുതുക്കിയത് 2005 ലായിരുന്നു. റീവാല്യുവേഷന് നടത്തുന്നതിന് സമഗ്രമായ മാറ്റങ്ങളാണ് പുതിയ പരീക്ഷ മാനുവലിൽ വരുത്തിയിരിക്കുന്നത്.
ALSO READ: K - Rail Project : സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകാത്ത കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി
റീവാല്യുവേഷന് വിധേയമാക്കുന്ന ഉത്തരക്കടലാസുകളില്‍ 10 ശതമാനം മാര്‍ക്കില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ ഇരട്ടമൂല്യനിര്‍ണയത്തിന്‍റെ ശരാശരി മാർക്ക് കണക്കാക്കും. എന്നാൽ പരമാവധി മാർക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസം വന്നാൽ ആ ഉത്തരക്കടലാസുകൾ മൂന്നാമത് ഒരുതവണ കൂടി മൂല്യനിർണ്ണയത്തിന് വിധേയമാക്കും.
അതേസമയം റീവാല്യുവേഷന് വിധേയമാക്കുന്ന ഉത്തരക്കടലാസുകൾക്ക് മാർക്ക് പഴയ മാർക്കിനെക്കാൾ കുറവാണെങ്കിൽ ആദ്യം ലഭിച്ച മാർക്ക് തന്നെ നിലനിര്‍ത്തും. കൂടാതെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ തയ്യാറാക്കാൻ ഇനിമുതൽ അധ്യാപകരുടെ പൂള്‍ രൂപീകരിക്കും.
ഹയർ സെക്കൻഡറി പരീക്ഷ നടത്തിയതിന് ശേഷം പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും ഇനി മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷത്തിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് പ്രായോഗിക പരീക്ഷ എഴുതാന്‍ കഴിയാതെ വന്നാൽ സേ പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...