തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

13ന് വൈകിട്ട് 3നാണ് പൊതുയോഗം. കേരളപദയാത്രയുടെ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പര്യടനം 3ന് ശനിയാഴ്ചയാണ്. 3ന് വൈകിട്ട് 3ന് മാമത്തു നടക്കുന്ന പൊതു സമ്മേളനത്തിനു ശേഷം കല്ലമ്പലത്തേക്കാണ് പദയാത്ര.


ALSO READ: പി സി ജോ‍‍‍ർജ് ഇനി ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു


സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ അഴിമതി, അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടും: വി.വി. രാജേഷ്


തിരുവനന്തപുരം: നഗരവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ തലസ്ഥാന നഗരത്തിലെ നടത്തിപ്പില്‍ വന്‍ അഴിമതിയുണ്ടെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്. സ്മാര്‍ട്ട്സിറ്റി പദ്ധതി നടത്തിപ്പിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുമെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.


വെങ്കയ്യനായിഡു കേന്ദ്രമന്ത്രിയായിരുന്ന കാലത്ത്, പ്രശാന്ത് മേയറായിരുന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ മറ്റു നഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തിനും പണം അനുവദിച്ചത്. മറ്റു നഗരങ്ങളെല്ലാം സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവനന്തപുരം മാത്രം അലംഭാവം കാട്ടി. ആറുതവണ കോര്‍പ്പറേഷന് കാലാവധി നീട്ടിനല്‍കിയിട്ടും പദ്ധതി പൂര്‍ത്തിയാക്കിയില്ല. ഇപ്പോള്‍ പണം നഷ്ടമാകുന്ന സാഹചര്യമുണ്ടായപ്പോഴാണ് നഗരവാസികളെയാകെ ബന്ധികളാക്കി, സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് പണിനടത്തുന്നതെന്ന് രാജേഷ് ആരോപിച്ചു.


പദ്ധതി നിര്‍വ്വഹണത്തിന്റെ പേരില്‍ വകുപ്പുമന്ത്രിയും സിപിഎം എംഎല്‍എയും തെരുവില്‍ ഏറ്റുമുട്ടുകയാണ്. അഴിമതിപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ളതെന്ന് രാജേഷ് പറഞ്ഞു. നഗരവാസികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി എംഎല്‍എ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മന്ത്രി അതിനെതിരെ രംഗത്തുവന്നു. കരാറുകാരനെ മാറ്റിയതാണ് വിമര്‍ശകര്‍ക്ക് പൊള്ളാന്‍ കാരണമെന്നാണ് മന്ത്രി പറഞ്ഞത്. ആര്‍ക്കൊക്കെയാണ് പൊള്ളുന്നതെന്നും കരാറുകാരനെ മാറ്റാന്‍ കാരണമെന്താണെന്നും മന്ത്രി റിയാസ് വ്യക്തമാക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു. 


സ്മാര്‍ട്ട്സിറ്റി നിര്‍വ്വഹണത്തില്‍ കോര്‍പ്പറേഷനിലെ ഉന്നതരും സിപിഎം നേതാക്കളും വന്‍തോതില്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് കേന്ദ്രത്തെ സമീപിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.