തിരുവനന്തപുരം: മുടവൻമുകൾ പാലസ് റോഡിൽ വീടിന് മുകളിലേക്ക് സംരക്ഷണ ഭിത്തി തകർന്ന് വീണു. വീട് പൂർ‍ണമായും തകർന്നു (House collapsed). കുടുംബം വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് ഇന്നലെ അർദ്ധരാത്രി 12.45ഓടെ അയൽവാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് പൂർണമായും തകരുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിനുള്ളിൽ അകപ്പെട്ട ലീല (80 വയസ്), ബിനു (35 വയസ്), ഉണ്ണികൃഷ്ണൻ (26) സന്ധ്യ (23 വയസ്)  ജിതിൻ (നാല് വയസ്) , 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അ​ഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ലീല, ഉണ്ണികൃഷ്ണൻ എന്നിവരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചു.


ALSO READ: Kerala Rain Crisis : കോട്ടയത്ത് മഴവെള്ള പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർ


കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തെ തുടർന്നാണ് കോൺക്രീറ്റും മണ്ണും നീക്കം ചെയ്ത് പുറത്തെടുത്തത്. തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സജിത്ത് എസ്.ടി, നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും ചാക്ക നിലയത്തിൽ നിന്നുള്ള സംഘവും രക്ഷാപ്രവർത്തനം (Rescue) നടത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.