കെട്ടുപോയ സ്വപ്നങ്ങളെ തിരിച്ചെത്തിക്കാൻ പ്രതീക്ഷയോടെ കെട്ടുവള്ളങ്ങൾ, ഓണക്കാലത്ത് വരുമോ കുമരകത്തേക്ക്...
സെപ്റ്റംബർ മാസത്തിൽ വള്ളം കളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും. ഇപ്പോൾ മലയാളികളാണ് 80% വും ഇവിടെ എത്തുന്നത്. നിലവിൽ ഹോട്ടലുകളിൽ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെയുള്ള ശിക്കാര വള്ളത്തിലുളള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് ധാരാളം വിനോദ സഞ്ചാരികൾ കുമരകത്ത് എത്തുന്നത്.
കോട്ടയം: ഓണ സീസണിൽ പ്രതീക്ഷയർപ്പിച്ച് കുമരകത്തെ ടൂറിസം മേഖല. കോവിഡ് പ്രതിസന്ധി മറികടന്നുവരുമ്പോഴാണ് വെള്ളപ്പൊക്കവും പ്രളയവും ടൂറിസ്റ്റ് രംഗത്തെ വില്ലനായി എത്തിയത്. എന്നാൽ ഓണക്കാലമാകുമ്പോൾ ധാരാളം വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഹൗസ് ബോട്ട് ഉടമകൾ..
ഓണക്കാലം അടുത്തതോടെ കുമരകത്തെ ടൂറിസം മേഖല ഏറെ പ്രതീക്ഷയിലാണ്. വെള്ളപ്പൊക്കം ഏൽപ്പിച്ച ആഘാതത്തിൽ നിന്നു കരകയറാൻ ഓണസീസണിൽ കഴിയുമെന്നാണ് ഹൗസ് ബോട്ടുടമകളുടെയും ശിക്കാര വള്ളക്കാരുടെയും പ്രതീക്ഷ. ഇക്കഴിഞ്ഞ വെളള പൊക്കം കുമരകം മേഖലയെ കാര്യമായി ബാധിച്ചിരുന്നില്ല എന്നാൽ പ്രളയവും ഉരുൾപൊട്ടലും മറ്റിടങ്ങളിൽ ഉണ്ടായതോടെ സഞ്ചാരികൾ ഭയപ്പെട്ട് ബുക്കിംഗ് ക്യാൻസൽ ചെയ്തു.
മൺസൂൺ ടൂറിസത്തിന് സഞ്ചാരികൾ എത്തേണ്ട സമയത്താണ് പ്രകൃതി ക്ഷോഭം തടസമായി വന്നത്. കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തോളമായി ടൂറിസം മേഖല നിശ്ചലമായിരിക്കുകയായിരുന്നു. അതിന് ശേഷം ഒന്ന് പച്ച പിടിക്കാൻ തുടങ്ങുമ്പോഴാണ് വെള്ളപ്പൊക്കം വില്ലനായി എത്തിയത്.
സെപ്റ്റംബർ മാസത്തിൽ വള്ളം കളി ആരംഭിക്കുന്നതിനാൽ വിനോദ സഞ്ചാരികൾ കൂടുതൽ എത്തും. ഇപ്പോൾ മലയാളികളാണ് 80% വും ഇവിടെ എത്തുന്നത്. നിലവിൽ ഹോട്ടലുകളിൽ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേമ്പനാട്ട് കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയും ചെറുതോടുകളിലൂടെയുള്ള ശിക്കാര വള്ളത്തിലുളള യാത്രയും കായൽ വിഭവങ്ങളായ കരിമീനും ഞണ്ടും കൊഞ്ചും അടക്കമുള്ളവ രുചിക്കാനുമാണ് ധാരാളം വിനോദ സഞ്ചാരികൾ കുമരകത്ത് എത്തുന്നത്.
Read Also: FIFA Ban : 'രാജ്യം അണ്ടർ-17 ലോകകപ്പ് നടത്തണം'; വിലക്ക് നീക്കാൻ സർക്കാർ ഇടപെടണമെന്ന് സുപ്രീം കോടതി
വടക്കേ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളും അറബ് ടൂറിസ്റ്റുകളും ഈ സീസണിൽ കുമരകത്ത് എത്താറുണ്ട്. നവംബർ മാസത്തോടെ യൂറോപിൽ നിന്നുള്ള വിനോദ സഞ്ചാരികളും എത്തി തുടങ്ങും. അതിനാൽ ഓണക്കാലത്ത് വലിയ പ്രതീക്ഷയിലാണ് ടൂറിസം മേഖല. കുമരകത്തെ റോഡുകളുടെ വികസനവും പൂർത്തിയായിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...