FIFA Ban : 'രാജ്യം അണ്ടർ-17 ലോകകപ്പ് നടത്തണം'; വിലക്ക് നീക്കാൻ സർക്കാർ ഇടപെടണമെന്ന് സുപ്രീം കോടതി

FIFA Ban : അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് മൂന്നാം കക്ഷി നൽകിയെന്ന് കുറ്റത്തെ തുടർന്നാണ് ഫിഫ എഐഎഫ്എഫിന് വിലക്കേർപ്പെടുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 03:23 PM IST
  • വിലക്ക് സംബന്ധിച്ച് ഫിഫയുമായി ഉടൻ ചർച്ച നടത്താൻ തയ്യാറെടുക്കുകയാണെന്ന് മേത്ത കോടതിയെ അറിയിക്കുകയും ചെയ്തു.
  • അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് മൂന്നാം കക്ഷി നൽകിയെന്ന് കുറ്റത്തെ തുടർന്നാണ് ഫിഫ എഐഎഫ്എഫിന് വിലക്കേർപ്പെടുത്തുന്നത്.
FIFA Ban : 'രാജ്യം അണ്ടർ-17 ലോകകപ്പ് നടത്തണം'; വിലക്ക് നീക്കാൻ സർക്കാർ ഇടപെടണമെന്ന് സുപ്രീം കോടതി

ന്യൂ ഡൽഹി : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്മേലുള്ള ഫിഫയുടെ വിലക്ക് നീക്കാൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്ന് സുപ്രീം കോടതി. എഐഎഫ്എഫിനെ വിലക്കിയതിന് തുടർന്ന് കേസ് അടിയന്തരമായി പരിഗണിക്കാവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. സർക്കാർ അതിനായി നടപടികൾ സ്വീകരിച്ച് തുടങ്ങിയെന്ന് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിലക്ക് സംബന്ധിച്ച് ഫിഫയുമായി ഉടൻ ചർച്ച നടത്താൻ തയ്യാറെടുക്കുകയാണെന്ന് മേത്ത കോടതിയെ അറിയിക്കുകയും ചെയ്തു.

"അണ്ടർ 17 ലോകകപ്പ് സംഘടിപ്പിക്കുന്നതിനും വിലക്ക് നീക്കം ചെയ്യുന്നതിനും സർക്കാരിന്റെ കൃത്യമായ ഇടപെടൽ വേണം. ലോകകപ്പ് മത്സരം സംഘടിപ്പിക്കുന്നത് കൊണ്ട് ഗുണഫലങ്ങളുണ്ട" ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറലിനോട് പറഞ്ഞു.

ALSO READ : FIFA Ban : ഫിഫ വിലക്ക്; അണ്ടർ-17 ലോകകപ്പ് മത്രമല്ല; ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐഎസ്എൽ ടീമുകളുടെ സൈനിങ് അനിശ്ചിതത്വത്തിൽ; ഗോകുലത്തിനും തിരിച്ചടി

വിലക്കിനെ തുടർന്ന് കേന്ദ്രം ഫിഫയുമായി രണ്ട് കൂടികാഴ്ചകൾക്ക് ഇതിനോടകം പദ്ധതിയിട്ടെന്നും അത് ഉടൻ തന്നെ ഉണ്ടാകും. സർക്കാർതലത്തിൽ വിലക്ക് മാറ്റാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മേത്ത കോടതിയിൽ വ്യക്തമാക്കി. അതേസമയം ചർച്ചയ്ക്ക് എഐഎഫ്എഫ് മുൻ അധ്യക്ഷൻ പ്രഫുൽ പട്ടേൽ ഉണ്ടാകാൻ പാടില്ലയെന്ന് മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്ര കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ തലത്തിലുള്ള ഉദ്യോഗസ്ഥരും എഐഎഫ്എഫുമായി നിലവിൽ ബന്ധമുള്ള യോഗ്യതയുള്ളവരും മാത്രമെ ഫിഫയുമായിട്ടുള്ള ചർച്ചയ്ക്കുണ്ടാകൂയെന്ന് മേത്ത മറുപടിയായി പറഞ്ഞു. 

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ നടത്തിപ്പ് മൂന്നാം കക്ഷി നൽകിയെന്ന് കുറ്റത്തെ തുടർന്നാണ് ഫിഫ എഐഎഫ്എഫിന് വിലക്കേർപ്പെടുത്തുന്നത്. അണ്ടർ 17 വനിതാ ലോകകപ്പിന് പുറമെ എ എഫ് സി കപ്പിനായി ഇന്ത്യൻ ലീഗ് ക്ലബുകൾക്ക് പങ്കെടുക്കുന്നതിൽ തുടങ്ങി ഇന്ത്യയുടെ വിയറ്റ്നാമിനെതിരെയുള്ള മത്സരം വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐഎസ്എൽ ഐ-ലീഗ് ടീമുകളുടെ വിദേശ സൈനിങ്ങിനെ ഈ വിലക്ക്  ബാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുക

 

Trending News