Alappuzha: മാരാരിക്കുളത്ത് വീടിന് പുറത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യയായ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീടിനു പുറത്താണ് കണ്ടെത്തിയത്.
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യയായ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീടിനു പുറത്താണ് കണ്ടെത്തിയത്.
Also Read: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചുവരികയാണ്. പുലർച്ചെയാണ് വീട്ടമ്മ മരിച്ചിരിക്കുന്നതെന്നാണ് നിഗമനം.
ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: Lord Shiva: ശിവകൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് അടിപൊളി നേട്ടങ്ങൾ!
കുറ്റകൃത്യം നടന്നിരിക്കുന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി നൽകിയിരിക്കുന്നത്. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരും ഹർജി നൽകിയിട്ടുണ്ട്. കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ കേസ് മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...