Lord Shiva: ശിവകൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് അടിപൊളി നേട്ടങ്ങൾ!

Sarvartha sSddhi Yoga and Sukarma Yoga: സെപ്റ്റംബര്‍ 25 തിങ്കളാഴ്ച ആയ ഇന്ന് ചന്ദ്രന്‍ ശനിയുടെ രാശിയായ മകരത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ ഇന്ന്  സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്‍മ്മയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നുണ്ട്.

Last Updated : Sep 25, 2023, 09:12 AM IST
  • തിങ്കളാഴ്ച ആയ ഇന്ന് ചന്ദ്രന്‍ ശനിയുടെ രാശിയായ മകരത്തില്‍ സഞ്ചരിക്കുന്നു
  • ഇന്ന് സര്‍വാര്‍ത്ത സിദ്ധിയോഗം, സുകര്‍മ്മയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നുണ്ട്
Lord Shiva: ശിവകൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് അടിപൊളി നേട്ടങ്ങൾ!

Double Yoga: ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് സര്‍വാര്‍ത്ത സിദ്ധി യോഗത്തിന്റെ രൂപീകരണം വളരെ ഫലപ്രദമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തില്‍ നിങ്ങള്‍ എന്തെങ്കിലും ജോലി ചെയ്താല്‍ അതെല്ലാം വിജയത്തില്‍ കലാശിക്കുമെന്നാണ്.  ഇതിലൂടെ എല്ലാ അശുഭ യോഗങ്ങളുടെയും ഫലം ഇല്ലാതാകുകയും ദാനധര്‍മ്മം ചെയ്യുന്നതിലൂടെ മോക്ഷം ലഭിക്കുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം ഇന്ന് അഞ്ച് രാശിക്കാര്‍ക്ക് മികച്ച ദിനനംയിരിക്കും.  ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ നിലവായിൽ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും മാനസിക സമാധാനം ലഭിക്കുകയും ചെയ്യും. ഇന്ന് ശിരുവാ കൃപയാൽ ഭാഗ്യം കൈവരുന്ന ആ രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

Also Read:  Trigrahi Yoga: ത്രിഗ്രഹിയോഗം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

ഇടവം (Taurus): സെപ്തംബര്‍ 25 ആയ ഇന്ന് ഇടവം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഇടവം രാശിയിലുള്ള ആളുകള്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് വളരെ അനുകൂല ദിവസമാണ്. ഭാഗ്യം പൂര്‍ണ്ണമായും നിങ്ങളോടൊപ്പം ഉണ്ടാകും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഓഫര്‍ ലഭിക്കും. സര്‍ഗ്ഗാത്മക മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ ജീവിതത്തില്‍ മുന്നേറുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യും. കുടുംബജീവിതം മികച്ചതായിരിക്കും, വളരെക്കാലത്തിനു ശേഷം നിങ്ങള്‍ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും.  

കര്‍ക്കടകം (Cancer): സെപ്റ്റംബര്‍ 25 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇവരുടെ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ഇന്ന് ലഭിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും,  കര്‍ക്കടക രാശിക്കാര്‍ എല്ലാ പ്രശ്നങ്ങളെയും സധൈര്യം നേരിടുകയും ബുദ്ധിശക്തിയുടെ അടിസ്ഥാനത്തില്‍ ജീവിതത്തില്‍ മുന്നോട്ട് പോകുകയും ചെയ്യും. പുതിയ വസ്തു വാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. ജോലി ചെയ്യുന്ന ആളുകള്‍ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. സഹപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ പിന്തുണയും ലഭിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.

Also Read:  Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

കന്നി (Virgo): ഓയിന്ന് കന്നി രാശിക്കാര്‍ക്ക് അനുകൂല ദിനമാണ്. കന്നി രാശിക്കാര്‍ക്ക് ശിവകൃപയാൽ  ജീവിതത്തില്‍ സംതൃപ്തി കൈവരിക്കാൻ കഴിയും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാം. നിലവിലുള്ള ബിസിനസിലും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നേതൃത്വപരമായ കഴിവുകള്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹ കാര്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയിക്കും.

മകരം (Capricon): ഇന്ന് മകരം രാശിക്കാര്‍ക്കും അനുകൂല ദിനമാണ്.  മകരം രാശിക്കാര്‍ക്ക് യാത്രകളില്‍ നിന്ന് സന്തോഷവും നേട്ടവും ലഭിക്കും.  ഇന്ന് നിങ്ങൾ നിങ്ങളുടെ എതിരാളികളെ ജയിക്കുകയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പാതയില്‍ മുന്നേറുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സഹപ്രവര്‍ത്തകര്‍ വഴിയും നെറ്റ്‌വർക്കുകൾ വഴിയും തൊഴില്‍ പുരോഗതിയുണ്ടാകും. സഹോദരീ സഹോദരന്മാരുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

Also Read: Kedar Yoga: കേദാർ യോഗം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

മീനം (Pisces):  ഇന്ന് മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. മീന രാശിക്കാരുടെ ഭാഗ്യം ശിവ കൃപയാൽ ഇന്ന് തെളിയും, കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ഉയരും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. അതേസമയം ബിസിനസുകാര്‍ നല്ല ലാഭം നേടുന്നതില്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സുഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും,  മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News