തിരുവനന്തപുരം: ഭാര്യയും ഭർത്താവും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വിതുര നാഗര കെ കെ ഭവനിൽ അനിൽ കുമാർ (55), ഭാര്യ ഷീബ (50) എന്നിവരെയാണ് വീടിനകത്തെ ബെഡ് റൂമിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ബന്ധുവാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവ കർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റ് ആണ് അനിൽ കുമാർ. കടബാധ്യതയാണ് ആത്മഹത്യാ കാരണം എന്നാണ് പോലീസിൻ്റെ പ്രാഥമിക നി​ഗമനം. വിതുര പോലീസ് സ്ഥലത്ത് എത്തി കേസ് എടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. 


ALSO READ: വണ്ടി പാർക്ക് ചെയ്ത് കാണിക്കണം, രണ്ട് തരത്തിൽ; ഡ്രൈവിങ്ങ് ടെസ്റ്റിന് ഇനി പൊട്ടുമോ?


രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. അനിൽ കുമാ‍ർ - ഷീബ ദമ്പതികൾക്ക് ഒരു മകളുണ്ട്. മകൾ കല്യാണം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അടുത്ത വീട്ടിലെ ബന്ധു വന്ന് വിളിച്ചപ്പോൾ ആരും വാതിൽ തുറന്നില്ല. തുട‍‍ർന്ന് വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ ബെഡ് റൂമിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. 


വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 


തിരുവനന്തപുരം: വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല അയിരൂർകടവുങ്കര സ്വപ്നവീട്ടിൽ ഗോപകുമാർ - ലീല ദമ്പതികളുടെ മകൻ ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണുന്നത്.   


തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. അസ്വാഭാവിക മരണത്തിന് അയിരൂർ പോലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണ കാരണമെന്നുള്ള അഭ്യൂഹങ്ങൾ നാട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും അയിരൂർ പോലീസ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.