Kerala Driving Test New Rule: സംസ്ഥാനത്തെ ഡ്രൈവിങ്ങ് ടെസ്റ്റുകളിൽ സമഗ്രമായ മാറ്റം വരാൻ പോവുകയാണ്. ഇത് ഗതാഗത മന്ത്രി കെബി ഗണേശ്കുമാർ തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാകിയിരുന്നില്ല. ഇപ്പോഴിതാ ഡ്രൈവിങ്ങ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്. എന്താണ് പുതിയ പരിഷ്കാരങ്ങൾ ? ലൈസൻസ് എടുക്കുന്നതിനെ ഇതെങ്ങനെ ബാധിക്കും. ഇവയൊക്കെ പരിശോധിക്കാം.
പ്രത്യേകം തയ്യാറാക്കിയ ലൈനുകളിലൂടെ വേണം ഇനി ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താൻ. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ആയ പ്രത്യേകം സ്ഥലം ഇതിനായി തയ്യാറാക്കുമെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2024 മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്. സാധാരണ ടെസ്റ്റിൽ വാഹനങ്ങൾ എച്ച്, അല്ലെങ്കിൽ ടി ഇരുചക്ര വാഹനങ്ങൾക്കാണെങ്കിൽ എട്ട് എന്ന രീതിയിലായിരുന്നു ഒാടിച്ച് കാണിക്കേണ്ടത്.
എന്നാൽ ഇനിമുതൽ ഇത് മാത്രമായി പറ്റില്ലെന്നതാണ് സത്യം. വശം ചെരിഞ്ഞുള്ള ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് തുടങ്ങിയ പ്രധാന കടമ്പകൾ കൂടി ഇതിലുണ്ടാവും. വാഹനം കയറ്റത്തിൽ നിർത്തി എടുപ്പിക്കുന്നതും ഇതിൻറെ ഭാഗമായിരിക്കും വാഹനം പുറകിലേക്ക് ഉരുളാതെ വേണം കയറ്റത്തിൽ എടുക്കാൻ.
പ്രതിസന്ധി വഴിയെ...
പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിൽ ഇതിനുള്ള പ്രത്യേകം സ്ഥലങ്ങൾ എവിടെ ഉണ്ടാവും എന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ ആശയക്കുഴപ്പം. നിലവിൽ സംസ്ഥാനത്ത് 10 ഇടങ്ങളിൽ മാത്രമാണ്. മോട്ടോർവാഹന വകുപ്പിന് സ്വന്തമായി ടെസ്റ്റിങ്ങ് കേന്ദ്രങ്ങളുള്ളു. മറ്റിടങ്ങളിൽ പൊതു സ്ഥലങ്ങൾ വഴിയാണ് വകുപ്പ് ടെസ്റ്റുകൾ നടത്തുന്നത്. ഇതിന് പ്രത്യേകം സ്ഥലം കണ്ടെത്തി അത് മാനദണ്ഡ പ്രകാരം തയ്യാറാക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് ഡ്രൈവിങ്ങ് സ്കൂളുകാർ പറയുന്നത്. ഇത് ഭാവിയിൽ ഒരു പ്രശ്നമായേക്കാം.
റെക്കോർഡ് വേണ്ട
500 ഉം, 1000 ഉം ലൈസൻസുകൾ അച്ചടിച്ച് ഗിന്നസ് ബുക്കിൽ കയാറാൻ താത്പര്യമില്ലെന്ന് നേരത്തെ തന്നെ മന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രം ലൈസൻസുകൾ നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് തന്നെ ഇനി ലൈസൻസ് കിട്ടുക എന്നത് വളരെ വലിയൊരു കടമ്പയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.