ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പൊലീസിനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഉചിതമായ ശിക്ഷാവിധിയെന്ന് സംവിധായകനും,  ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.


തന്‍റെ ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്


ഫെയ്സ്ബുക്ക്‌ പേജിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു:



ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയില്‍ പ്രതികളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും അവരെ പൊലീസ് കൊലപ്പെടുത്തിയതും.


റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും 


പൊലീസുകാരുടെ തോക്ക് പിടിച്ചെടുത്ത് തിരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ക്ക് നേരെ പോലീസിന് നിറയൊഴിക്കേണ്ടിവന്നത്. 


നവംബര്‍ 27 ന് രാത്രിയായിരുന്നു സംഭവം നടന്നത്. മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. 


28 ന് പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ട്‌ റിംഗ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.


Also read: ഏറ്റുമുട്ടല്‍ കൊലയില്‍ ഹൈദരാബാദ് പൊലീസിനെ പിന്തുണച്ച് റാത്തോര്‍