ഇടുക്കി ശാന്തന്‍പാറയില്‍  നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യ വനം  മേധാവി അറിയിച്ചു. നീലക്കുറിഞ്ഞി നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.  പൂ പറിക്കുകയോ പിഴുതെടുക്കുകയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന വിസ്മയമാണ് നിലക്കുറഞ്ഞി. നിരവധി പേരാണ് നീലക്കുറിഞ്ഞി കാണാൻ ഇടുക്കിയിലേക്ക് എത്തുന്നത്. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ടൂറിസവും ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നീലകുറിഞ്ഞി വിരുന്നെത്തിയതോടെ ഇടുക്കിയിലെ ടൂറിസം മേഖല പുത്തന്‍ ഉണര്‍വ് ലഭിച്ചിരുന്നു. ശാന്തന്‍പാറ കള്ളിപ്പാറ മലമുകളില്‍ ദിവസേന ആയിരകണക്കിന് ആളുകളാണ്   നീലക്കുറുഞ്ഞി കാണാൻ എത്തുന്നത്. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, സന്ദര്‍ശനത്തിനുള്ള സമയത്തിലും വാഹനങ്ങള്‍ക്കും സർക്കാർ അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 


ALSO READ: Neelakurinji : നീലക്കുറഞ്ഞി ഇടുക്കിയിൽ മാത്രമല്ല അങ്ങ് കർണാടകയിലും പൂത്തു; ചിക്കമംഗലൂരുവിലേക്ക് ഒഴുകി സഞ്ചാരികൾ


സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വനം വകുപ്പിന്റെയും ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വന്യ മൃഗങ്ങള്‍ സ്വൈര്യ വിഹാരം നടത്തുന്ന മേഖലയാണിവിടം. ഇക്കാരണത്താല്‍, പ്രവേശനം, രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ചര വരെയായി പരിമിതപെടുത്തിയിട്ടുണ്ട്. . ഇരുചക്ര വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.


ഇടുക്കിയ്ക്കൊപ്പം കർണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. ചിക്കമംഗലൂരുവിലെ സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്.  നീലക്കുറഞ്ഞി സാധാരണയായി ജൂലൈ ഒക്ടോബർ മാസങ്ങളിലാണ് വിരിയുക. ഏകദേശം 250 തരത്തിലുള്ള നീലക്കുറഞ്ഞികളുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതിൽ 45 എണ്ണം ഇന്ത്യയിൽ കാണാൻ സാധിക്കും. 


ഇന്ത്യയിൽ പ്രധാനമായും കേരളത്തിലെ മൂന്നാർ മല നിരകളിലും, ഊട്ടി, കൊടെയ്ക്കനാൽ, പളനി, യേർക്കാട് തുടങ്ങി മല നിരകളിലാണ് പ്രധാനമായും നീലക്കുറഞ്ഞി പൂക്കുന്നത്. നീലക്കുറഞ്ഞി പൂക്കുന്നതിന്റെ കണക്ക് പ്രകാരമാണ് തമിഴ്നാട്ടിലെ പളിയൻ ഗോത്രവിഭാഗം തങ്ങളുടെ പ്രായം കൂട്ടുന്നതെന്നും പറയപ്പെടാറുണ്ട്.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.