Neelakurinji : നീലക്കുറഞ്ഞി ഇടുക്കിയിൽ മാത്രമല്ല അങ്ങ് കർണാടകയിലും പൂത്തു; ചിക്കമംഗലൂരുവിലേക്ക് ഒഴുകി സഞ്ചാരികൾ

Chikkamagaluru Neelakuranji ചിക്കമംഗലൂരുവിൽ നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത് സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ്

Written by - Jenish Thomas | Last Updated : Oct 15, 2022, 12:24 AM IST
  • ഇടുക്കിയിൽ മാത്രമല്ല കർണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.
  • നിരവിധി പേരാണ് നീലക്കുറിഞ്ഞ് കാണാനായി ചിക്കമംഗലൂരുവിലേക്ക് യാത്ര തിരിക്കുന്നത്.
  • ചിക്കമംഗലൂരുവിലെ സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്.
Neelakurinji : നീലക്കുറഞ്ഞി ഇടുക്കിയിൽ മാത്രമല്ല അങ്ങ് കർണാടകയിലും പൂത്തു; ചിക്കമംഗലൂരുവിലേക്ക് ഒഴുകി സഞ്ചാരികൾ

ചിക്കമംഗലൂർ : 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന വിസ്മയമാണ് നിലക്കുറഞ്ഞി. 12 വർഷം എന്ന് പറയുമ്പോഴും അത്രയും വർഷം വേണ്ടി വരില്ല നിലക്കുറഞ്ഞി പൂത്ത് നിൽക്കുന്നത് കാണാൻ. ഇപ്പോൾ ഒരു സ്ഥലത്ത് പൂക്കൾ വിരഞ്ഞാൽ അവിടെ 12 വർഷത്തിന് ശേഷമെ നീലക്കുറഞ്ഞി വിരിയു എന്നാണ്. കേരളത്തിൽ ഇടുക്കി ശാന്തൻപാറ മലനിരകളിൽ ഇത്തവണ നീലക്കുറഞ്ഞി വിരയുകയുണ്ടായി. നിരവിധി പേരാണ് നീലക്കുറിഞ്ഞി കാണാൻ ഇടുക്കിയിലേക്ക് പോകുന്നത്. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ടൂറിസവും ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇടുക്കിയിൽ മാത്രമല്ല കർണാടകയിലെ ചിക്കമംഗലൂരുവിലും ഇത്തവണ നിലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. നിരവിധി പേരാണ് നീലക്കുറിഞ്ഞ് കാണാനായി ചിക്കമംഗലൂരുവിലേക്ക് യാത്ര തിരിക്കുന്നത്. 

ചിക്കമംഗലൂരുവിലെ സീതാലയൻഗിരി, മുല്ലയൻഗിരി, ബാബാബുഡൻഗിരി എന്നീ മലനിരകളിലാണ് നീലക്കുറിഞ്ഞി ഇത്തവണ പൂത്തിരിക്കുന്നത്. നീലക്കുറഞ്ഞി എന്ന വിസ്മയത്തിനൊപ്പം ചെറിയ ചാറ്റൽ മഴയും കോട മഞ്ഞും തണ്ണുത്ത കാറ്റും ചിക്കമംഗലുരൂവിലക്കുള്ള യാത്ര മറ്റൊരു തലത്തിലേക്കെത്തിക്കും. നീല പരവതാനി വിരച്ചിത് പോലെയാണ് നീലക്കുറഞ്ഞി പൂത്ത് നിൽക്കുന്നതായി കാണാം. 

ALSO READ : നീലക്കുറിഞ്ഞി പൂത്തു: പുത്തനുണർവിൽ ഇടുക്കിയിലെ വിനോദ സഞ്ചാര മേഖല

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by mr_zeff (@the_himalayan_task)

ബംഗളൂരുവിൽ നിന്നും നിരവധി പേരാണ് ചിക്കമംഗലൂരുവിലേക്കെത്തുന്നത്. ഒപ്പം വടക്കൻ കേരളത്തിൽ നിന്നും നിരവധി പേരുമെത്തുന്നുണ്ട്. ഇടുക്കിയിലേക്ക് ദൂരം കൂടുതാലായതിനാൽ നീലക്കുറഞ്ഞി കാണാൻ വടക്കൻ കേരളത്തിൽ നിന്നും കൂടുതൽ പേരും പോകുന്നത് ചിക്കമംഗലൂരുവിലേക്കാണ്. "ഇടുക്കിയിൽ നീലക്കുറഞ്ഞി പൂത്തുയെന്നാണ് ആദ്യം അറിഞ്ഞത്, വീക്കൻഡിൽ ഇടുക്കി പോയി വരികയെന്ന് പറയുന്നത് അൽപം ചിലവേറിയതും ഒരുപാട് സമയമെടുക്കുന്നതുമാണ്. അപ്പോഴാണ് ഇവിടെ ചിക്കമംഗലൂരുവിൽ നീലക്കുറഞ്ഞി പൂത്ത വാർത്ത അറിഞ്ഞത്. പിന്നെ ബാംഗ്ലൂരുവിൽ നിന്ന് കാർ എടുത്ത് ഇങ്ങ് പോന്നു. മികച്ച ഒരു അനുഭവമായിരുന്നു" ബംഗളൂരു മലയാളിയും യാത്രികനുമായ നിഖിൽ ജോസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.

നീലക്കുറഞ്ഞി സാധാരണയായി ജൂലൈ ഒക്ടോബർ മാസങ്ങളിലാണ് വിരിയുക. ഏകദേശം 250 തരത്തിലുള്ള നീലക്കുറഞ്ഞികളുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതിൽ 45 എണ്ണം ഇന്ത്യയിൽ കാണാൻ സാധിക്കും. ഇന്ത്യയിൽ പ്രധാനമായും കേരളത്തിലെ മൂന്നാർ മല നിരകളിലും, ഊട്ടി, കൊടെയ്ക്കനാൽ, പളനി, യേർക്കാട് തുടങ്ങി മല നിരകളിലാണ് പ്രധാനമായും നീലക്കുറഞ്ഞി പൂക്കുന്നത്. നീലക്കുറഞ്ഞി പൂക്കുന്നതിന്റെ കണക്ക് പ്രകാരമാണ് തമിഴ്നാട്ടിലെ പളിയൻ ഗോത്രവിഭാഗം തങ്ങളുടെ പ്രായം കൂട്ടുന്നതെന്നും പറയപ്പെടാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News