Idukki : മുല്ലപ്പെരിയാർ ബേബിഡാം (Mullaperiyar Baby Dam) മരം മുറി (Tree Felling) വിഷയത്തിൽ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ (Bennichan Thomas) സസ്പെന്ഷൻ (Suspension) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ (IFS Officers Association) രംഗത്തെത്തി. ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിഷയത്തിൽ ഉത്തരവ് നൽകിയത് സെക്രട്ടറിമാരുടെ അറിവോടെയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരങ്ങൾ മന്ത്രിസഭയെ അറിയിക്കേണ്ടിയിരുന്നത് സെക്രെട്ടറിമാരായിരുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.


ALSO READ: Mullaperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാൻ അനുമതി നൽകാനുള്ള നീക്കം അഞ്ച് മാസം മുമ്പ് ആരംഭിച്ചിരുന്നുവെന്ന് തെളിവ്


ബെന്നിച്ചൻ തോമസിനെതിരെയുള്ള നടപടി പിൻവലിക്കണമെന്ന് വനം മേധാവി പി കെ.കേശവനും ആവശ്യപ്പെട്ടിരുന്നു. ഐഎഫ്എസ് അസോസിയേഷനും ഇതേ വിഷയത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകിയിരുന്നു.


ALSO READ: Mullapperiyar Baby Dam Row : മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി വിവാദത്തിൽ സുപ്രധാന രേഖ പുറത്ത് വന്നു


അതേസമയം മരം മുറിക്കാൻ (Tree Felling) തമിഴ്‌നാട്ടിന് (Tamilnadu) അനുമതി നൽകാനുള്ളതിന്റെ ഫയൽ നീക്കം അഞ്ച് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നതായി തെളിവുകൾ പുറത്ത് വന്നു. പുറത്തു വന്ന ഈ ഫയൽ രേഖകൾ അനുസരിച്ച് വിഷയത്തിൽ വനം വകുപ്പിന്റെ (Forest Department) ഫയൽ മെയ് മാസത്തിൽ തന്നെ ജലവിഭവ വകുപ്പിൽ എത്തി. തമിഴ്‌നാട് ഈ ആവശ്യം വിവിധ ഘട്ടങ്ങളിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.


ALSO READ: Mullaperiyar; മരംമുറിക്കാനുള്ള ഉത്തരവ് റദ്ദാക്കി, ബെന്നിച്ചൻ തോമസിന് സസ്പെൻഷൻ


   തമിഴ്‌നാട് സുപ്രീം കോടതിയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ വിഷയത്തെ കുറിച്ച് സെക്രട്ടറി തലത്തിലും ചർച്ചകൾ നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


മരം മുറി വിവാദത്തിൽ (Tree Felling) സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തീരുമാനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 ന് നടത്തിയ യോഗത്തിന്റെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരളത്തിന്റെയും (Kerala) തമിഴ്‌നാടിന്റെയും (Tamilnadu) പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.