ഇടുക്കി: ഇക്കാ നഗര്‍ നിവാസികള്‍ക്ക് കൈവശമുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. സര്‍വ്വേ നമ്പര്‍ 843/Aയില്‍ താമസിക്കുന്ന 60 കുടുംബങ്ങള്‍ക്കാണ് ഇന്ന് മുതല്‍ 30 വരെ ഭൂമി സംബന്ധമായ അസല്‍ രേഖകള്‍ സഹിതം വിചാരണക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് ദേവികുളം ഭൂരേഖ തഹസീല്‍ദാര്‍ നോട്ടീസ് നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാനഗറില്‍ താമസിക്കുന്ന അബ്ദുള്‍ ബാരി എന്നയാള്‍ ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും കൈവശാവകാശമുള്ള രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയ ഹൈക്കോടതി ഭൂമി ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read Also: Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ


മൂന്നാറില്‍ ഏറ്റവും അധികം സാധരണക്കാര്‍ അധിവസിക്കുന്ന മേഖലയാണ് ഇക്കാനഗര്‍. 1950 മുതല്‍ ഇവിടെ കുടംബസമ്മേതം താമസിക്കുന്ന ആളുകളുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് താമസക്കാരും- കെഎസ്ഇബിയും തമ്മില്‍ തകര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട ഇരുവിഭാഗങ്ങളും നല്‍കിയ അപേക്ഷകളും നിവേദനങ്ങളും സര്‍ക്കാന്റെ നേത്യത്വത്തില്‍ പരിശോധന തുടരുകയാണ്. 


ഇതിനിടെയാണ് ഇക്കാനഗറില്‍ താമസിക്കുന്ന അബ്ദുള്‍ ബാരിയെന്ന ആള്‍ ഭൂമി പതിച്ചുനല്‍കണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇയാളുടെ രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയ കോടതി മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇനിന് മുന്നോടിയായാണ് മുഴുവന്‍ പേരുടെയും രേഖകള്‍ പരിശോധിക്കാന്‍ റവന്യു അധിക്യതര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.  

Read Also: Tripunithura Sexual Abuse Case: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ


റവന്യുവകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ ഇക്കാ നഗര്‍ നിവാസികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


50 മുതല്‍ 85 വര്‍ഷമായി ഇവിടെ കുടുംബമായി താമസിക്കുന്ന തങ്ങളെ കുടിയിറക്കാനുളള നീക്കം എന്തു വില കൊടുത്തും തടയും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇക്കാ നഗര്‍ സ്വദേശികളെ കുടിയിറക്കില്ലെന്നും അവരെ സംരക്ഷിക്കുമെന്നും അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉറപ്പുനല്‍കിയിരുന്നുവെന്നും പിന്നീട് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇക്കാനഗര്‍ സ്വദേശികള്‍ ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.