തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന്  നേരിയ തോതിലോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊടുംചൂടിൽ തണുപ്പിക്കാൻ മഴയെത്തും; ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഈ കൊടും ചൂടിൽ ആശ്വാസമായി മഴയെത്താൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. നാളെയും ഈ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. അതേസമയം മറ്റ് 7 ജില്ലകളിൽ ഇന്നും നാളെയും നേരിയ തോതിലുള്ള മഴ സാധ്യത പോലുമില്ലെന്നാണ് പറയുന്നത്.


Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!


 


7 ജില്ലകളിൽ മഴ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  എങ്കിലും കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നുണ്ട്.


കാണാതായ വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്. കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായതെന്നാണ് വിവരം. 


Also Read: 30 വർഷത്തിന് ശേഷം അപൂർവ്വ രാജയോഗം; ഇവർക്ക് ലഭിക്കും ജോലിയിൽ നേട്ടവും സാമ്പത്തിക പുരോഗതിയും!


 


വിദ്യാർത്ഥിയുടെ കൂടെ എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതായി എന്നായിരുന്നു റിപ്പോർട്ട്.  താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇവരെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.