Guru Shukra Yuti Reforming Gajalakshmi Rajayoga: വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും, അതിലൂടെ ഗജലക്ഷ്മി രാജയോഗം ഉണ്ടാകും.
Gajalakshmi Rajayoga 2024: ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും. അതുപോലെ ശുക്രൻ മെയ് 19 ന് ഇടവ രാശിയിൽ പ്രവേശിക്കും
Guru Shukra Yuti Reforming Gajalakshmi Rajayoga: വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും, അതിലൂടെ ഗജലക്ഷ്മി രാജയോഗം ഉണ്ടാകും.
Gajalakshmi Rajayoga 2024: ജ്യോതിഷ പ്രകാരം ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിക്കും. അതുപോലെ ശുക്രൻ മെയ് 19 ന് ഇടവ രാശിയിൽ പ്രവേശിക്കും ഇതിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.
വ്യാഴവും ശുക്രനും കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ മുഖാമുഖമോ അതുമല്ലെങ്കിൽ നാലും ഏഴും ഭാവത്തിൽ ആകുമ്പോഴൊക്കെയാണ് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്
ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഒപ്പം ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാവും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ രാശിക്കാർക്ക് ഗജലക്ഷ്മി രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, നിങ്ങളെ നല്ല ഊർജ്ജമുള്ളവരായി കാണപ്പെടും. വ്യക്തിത്വം തിളങ്ങും. അടുത്ത മാസം മുതൽ ജോലിയുള്ളവർക്കും കൂടുതൽ നല്ലൊരു ജോലി ലഭിക്കും, പുതിയ വീടോ സമ്പത്തോ നേടാൻ യോഗം, വിവാഹിതരുടെ ജീവിതം സന്തോഷപൂർണ്ണമാകും, പാർട്ടണർഷിപ്പിൽ വ്യാപാരം നടത്തുന്നവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം (Leo): ഈ രാജയോഗം ചിങ്ങ രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ ജോലി തേടുന്നുണ്ടെങ്കിൽ നല്ലൊരു ജോലി ലഭിക്കാനുള്ള അവസരം ഉണ്ട്. ഈ സമയത്തെ നിങ്ങളുടെ വരുമാനം വർധിക്കും, വരുമാനത്തിനുള്ള പുതിയ സ്രോതസുകൾ നിങ്ങൾ കണ്ടെത്തും, ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ ഈ സമയം ഉണ്ടാകും
ധനു (Sagittarius): ഈ രാശിക്കാർക്കും ഗജലക്ഷ്മി രാജയോഗം വളരെയധികം അനുകൂലമായിരിക്കും. ഈ സമയം നിങ്ങൾക്ക് കുറച്ചു വലിയ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. വ്യാപാരികൾക്ക് പുതിയ ഒരു ഡീൽ ലഭിക്കാനുള്ള സാധ്യതയുണ്ട്, വലിയ ലാഭ നേട്ടങ്ങളും ഈ സമയത്തെ ഉണ്ടാകും, സന്താനങ്ങളുമായി ബന്ധപ്പെട്ട ശുഭ സൂചനകൾ നിങ്ങൾക്ക് ലഭിക്കും, ഈ സമയം നിങ്ങൾ നല്ല നിക്ഷേപം നടത്തും, നിങ്ങളുടെ സംസാരത്തിൽ ഈ സമയം പലരും ഇമ്പ്രെസ് ആകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)