പാലക്കാട് പത്തിരിപ്പാലയിൽ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ,  ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.  ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. 


ALSO READ: കേരള തീരത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നു: ജാഗ്രതാ നിർദ്ദേശം


സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകുന്നേരത്തോടെയാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്.  മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.


ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.